scorecardresearch
Latest News

‘ഇംഗ്ലണ്ടില്‍ പൊട്ടിയെങ്കിലും ഏഷ്യാ കപ്പ് ഇന്ത്യ അടിക്കും’; ആവേശം പകര്‍ന്ന് ദാദയുടെ വാക്കുകള്‍

13 തവണ ഏഷ്യാ കപ്പ് നടന്നപ്പോള്‍ അതില്‍ ആറ് വട്ടവും ചാമ്പ്യന്മാരായ ഇന്ത്യയാണ് മുന്നിലുള്ളത്

sourav ganguly, ms dhoni, india cricket, india world cup, india 2011 world cup, india 2003 world cup, sourav ganguly ms dhoni teams,സൗരവ് ഗാംഗുലി, എം‌എസ് ധോണി, ഇന്ത്യൻ ക്രിക്കറ്റ്, ലോകകപ്പ്, 2011 ലോകകപ്പ്, ഇന്ത്യ 2003 ലോകകപ്പ്, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് നടത്തിയിട്ടും ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് അമ്പേ പരാജയപ്പെടാനായിരുന്നു യോഗം. ട്വന്റി-20 മാത്രം ജയിച്ച ടീം ഏകദിനത്തിലും ടെസ്റ്റിലും തോറ്റു. അടുത്തത് ഏഷ്യാ കപ്പാണ്. എന്നാല്‍ അമരത്തു നിന്നു നയിക്കാന്‍ വിരാടില്ല. പകരം രോഹിത് ശര്‍മ്മയാകും ടീമിനെ നയിക്കുക.

വിരാടില്ലെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് തങ്ങളുടെ ഏഴാം കിരീടം നേടി കൊടുക്കാന്‍ രോഹിതിനും സംഘത്തിനും സാധിക്കുമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നു. മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അമ്പാട്ടി റായിഡു എന്നിവരും ഏഷ്യാ കപ്പിനുള്ള ടീമിലുണ്ട്. ബംഗ്ലാദേശും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യ മത്സരം.

”ഇംഗ്ലണ്ടില്‍ പരാജയപ്പെട്ടെങ്കിലും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ മികച്ച ടീം തന്നെയാണ് ഇന്ത്യ. കോഹ്‌ലിയുള്ളപ്പോള്‍ ടീം വളരെ ശക്തമാണ്. പക്ഷെ നല്ല റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹം അത് ആവര്‍ത്തിക്കുമെന്നാണ് തോന്നുന്നത്. ഏഷ്യാ കപ്പ് നേടാന്‍ പ്രാപ്തിയുള്ള ടീമാണിത്” മുന്‍ നായകന്‍ പറയുന്നു. രോഹിതിന് പുറമെ മുന്‍ നായകന്‍ ധോണിയുടെ സാന്നിധ്യവും ടീമിന് പ്രതീക്ഷയാണ്.

13 തവണ ഏഷ്യാ കപ്പ് നടന്നപ്പോള്‍ അതില്‍ ആറ് വട്ടവും ചാമ്പ്യന്മാരായ ഇന്ത്യയാണ് മുന്നിലുള്ളത്. 2016 ലായിരുന്നു അവസാനമായി നടന്നത്. അന്ന് ട്വന്റി-20 ഫോര്‍മാറ്റിലായിരുന്നു നടത്തിയത്. സെപ്റ്റംബര്‍ പതിനെട്ടിന് ഹോങ്കോങ്ങാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. തൊട്ടടുത്ത ദിവസം തന്നെ പാക്കിസ്ഥാനേയും നേരിടും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India likely to win asia cup says ganguly