ഭു​വ​നേ​ശ്വ​ർ: 22ആമ​ത് ഏ​ഷ്യ​ൻ അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ല്‍ ഇന്ത്യ ജേതാക്കളായി. എക്കാലത്തേയും മികച്ച നേട്ടത്തോടെ ഇത് ആദ്യമായാണ് ഇന്ത്യ ജേതാക്കളാകുന്നത്. 12 സ്വര്‍ണവും ആറ് വെളളിയും 10 വെങ്കലവും നേടിയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. മെ​ഡ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലും സ്വ​ർ​ണ​മെ​ഡ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇ​ത് റി​ക്കാ​ർ​ഡാ​ണ്.

മലയാളി താരം ജിസ്ന മാത്യുവിന്റെ മികവിൽ വനിതകളുടെ 4*400 മീറ്റർ റിലെയിലൂടെയായിരുന്നു ഏഷ്യൻ അത്ലറ്റിക് മീറ്റിൽ കന്നികിരീടത്തിൽ ഇന്ത്യ മുത്തമിട്ടത്. ജാവലിന്‍ ത്രോയിലും പുരുഷന്മാരുടെ നാല് ഗുണം 400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. ജി.ലക്ഷമൺ മീറ്റിലെ രണ്ടാം സ്വർണവുമായി 10,000 മീറ്ററിൽ ഒന്നാമതെത്തി. നേരത്തേ 5000 മീറ്ററിലും ലക്ഷമൺ സ്വർണം നേടിയിരുന്നു. ഈയിനത്തിൽ മലയാളി താരം ടി.ഗോപി വെള്ളി നേടി. പുരുഷനന്മാരുടെ 4*400 മീറ്റർ റിലേയിൽ മലയാളിതാരം അനസും ഇരട്ട സ്വർണം നേടിയിരുന്നു.

2017ഹെപ്റ്റാത്തലണില്‍ സ്വപ്ന ബര്‍മന്‍ സ്വര്‍ണം നേടി. പൂര്‍ണിമയ്ക്കാണ് വെങ്കലം. വ​നി​ത​ക​ളു​ടെ 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ അ​ർ​ച്ച​ന ആ​ദ​വ് സ്വര്‍ണം നേടിയെങ്കിലും ശ്രീലങ്കന്‍ താരത്തെ മനപ്പൂര്‍വ്വം തളളിയതിന് അയോഗ്യയാക്കി. സ്വര്‍ണപ്രതീക്ഷയുമായി ഇറങ്ങിയ ടിന്റു ലൂക്ക മത്സരത്തില് നിന്നും ഇടയ്ക്ക് പിന്‍മാറിയതും ഇന്ത്യക്ക് തിരിച്ചടിയായി.

ടി​ന്‍റു​വി​ന് പ​നി​യാ​യി​രു​ന്നെ​ന്നും ഇ​തേ​തു​ട​ർ​ന്നാ​ണ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​നു​ന്ന​തെ​ന്നും പ​രി​ശീ​ല​ക പി.​ടി.​ഉ​ഷ പ​റ​ഞ്ഞു. ഇവിടെ സ്വർണം നേടിയാൽ ടിന്റുവിന് അടുത്ത മാസം ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിന് യോഗ്യത ലഭിക്കുമായിരുന്നു. പു​രു​ഷ​ൻ​മാ​രു​ടെ 800 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം കൂടിയായ ജി​ൻ​സ​ണ്‍ ജോ​ണ്‍​സ​ണ്‍ വെ​ങ്ക​ലം നേ​ടി.

മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യയാണ് മെഡൽ പട്ടികയിൽ മുന്നിൽ. ഇതോടെ ഇന്ത്യ ചാമ്പ്യന്‍പട്ടം ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ നാലു തവണ ജപ്പാനായിരുന്നു ജേതാക്കൾ. കഴിഞ്ഞ 17 തവണയും മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ചൈനയെ അട്ടിമറിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ