scorecardresearch

ഓസീസ് മണ്ണിൽ കുൽദീപിന് ആരും കൊതിക്കുന്ന നേട്ടം, 64 വർഷത്തെ കാത്തിരിപ്പിന് വിരാമം

കുൽദീപിന്റെ ബോളിങ് മികവിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 300 ൽ അവസാനിച്ചിരുന്നു

കുൽദീപിന്റെ ബോളിങ് മികവിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 300 ൽ അവസാനിച്ചിരുന്നു

author-image
Sports Desk
New Update
kuldeep yadav, india vs australia, ie malayalam, കുൽദീപ് യാദവ്, ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്, ഐഇ മലയാളം

സിഡ്നി ടെസ്റ്റിൽ ചരിത്ര നേട്ടത്തിന് അരികെയാണ് ടീം ഇന്ത്യ. നാലാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചാൽ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിനാണ് ഇന്ത്യൻ ടീം സാക്ഷിയാകുക. ഓസ്ട്രേലിയയിൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല. നാലാം ടെസ്റ്റിൽ സ്പിന്നർ കുൽദീപ് യാദവിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റാണ് കുൽദീപ് വീഴ്‌ത്തിയത്.

Advertisment

കുൽദീപിന്റെ ബോളിങ് മികവിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 300 ൽ അവസാനിച്ചിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 322 റൺസിന്റെ ലീഡായി. 99 റൺസ് വഴങ്ങിയാണ് ഒന്നാം ഇന്നിങ്സിൽ കുൽദീപ് 5 വിക്കറ്റ് വീഴ്‌ത്തിയത്. ടെസ്റ്റിൽ കുൽദീപ് രണ്ടാം തവണയാണ് 5 വിക്കറ്റ് നേടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ രാജ്കോട്ടിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ആദ്യ നേട്ടം.

ഓസ്ട്രേലിയൻ മണ്ണിലെ കുൽദീപിന്റെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ആദ്യ ടെസ്റ്റിൽ തന്നെ 5 വിക്കറ്റ് നേടിയത് കുൽദീപിന്റെ കരിയറിൽ മറക്കാനാവാത്തതായി മാറി. ഓസ്ട്രേലിയയിൽ ആരും കൊതിക്കുന്ന മറ്റൊരു നേട്ടം കൂടി കുൽദീപ് സ്വന്തമാക്കി. 64 വർഷമായി ആർക്കും നേടാനാവാത്ത നേട്ടമാണ് കുൽദീപിന് നേടാനായത്. ഓസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പരയിൽ 5 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബോളറാണ് കുൽദീപ് യാദവ്. 1955 ൽ ഇംഗ്ലണ്ടിന്റെ ജോണി വാർഡിൽ ആണ് ആദ്യമായി 5 വിക്കറ്റ് നേടിയത്. അന്ന് 79 റൺസ് വഴങ്ങിയായിരുന്നു ജോണി 5 വിക്കറ്റ് വീഴ്‌ത്തിയത്.

Advertisment

kuldeep yadav, india vs australia, ie malayalam, കുൽദീപ് യാദവ്, ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്, ഐഇ മലയാളം

സിഡ്നി ടെസ്റ്റിൽ ഉസ്‌മാൻ ഖ്വാജയെ വീഴ്‌ത്തിയാണ് കുൽദീപ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ട്രാവിസ് ഹെഡിനെയും ടിം പെയ്നിനെയും വീഴ്‌ത്തി. നാലാം ദിനത്തിൽ നഥാൻ ലിയോണിനെയും ജോഷ് ഹെയ്സൽവുഡിനെയും എറിഞ്ഞിട്ട് കുൽദീപ് 5 വിക്കറ്റ് നേട്ടം കൈവരിച്ചു.

Test Match Kuldeep Yadav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: