scorecardresearch

ഇന്ത്യയില്‍ സുരക്ഷിതത്വമില്ല, രാജ്യാന്തര ക്രിക്കറ്റ് നടത്തരുത്: ജാവേദ് മിയാന്‍ദാദ്

വിദേശ രാജ്യങ്ങളുടെ മത്സരം നടത്താന്‍ ഇന്ത്യ സുരക്ഷിതമല്ലെന്ന് ഐസിസി പ്രഖ്യാപിക്കണമെന്ന് മിയാന്‍ദാദ് ആവശ്യപ്പെട്ടു

വിദേശ രാജ്യങ്ങളുടെ മത്സരം നടത്താന്‍ ഇന്ത്യ സുരക്ഷിതമല്ലെന്ന് ഐസിസി പ്രഖ്യാപിക്കണമെന്ന് മിയാന്‍ദാദ് ആവശ്യപ്പെട്ടു

author-image
Sports Desk
New Update
ഇന്ത്യയില്‍ സുരക്ഷിതത്വമില്ല, രാജ്യാന്തര ക്രിക്കറ്റ് നടത്തരുത്: ജാവേദ് മിയാന്‍ദാദ്

വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാന്‍ സുരക്ഷിതത്വമില്ലെന്ന് പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദ്. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് മിയാന്‍ദാദ് ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളുടെ മത്സരം നടത്താന്‍ ഇന്ത്യ സുരക്ഷിതമല്ലെന്ന് ഐസിസി പ്രഖ്യാപിക്കണമെന്ന് മിയാന്‍ദാദ് ആവശ്യപ്പെട്ടു.

Advertisment

Read Also: ഏറ്റവും മനോഹരമായ കാര്യങ്ങള്‍ സ്‌പര്‍ശിക്കാന്‍ കഴിയില്ല; ദിവ്യ ഉണ്ണിയുടെ കാത്തിരിപ്പ്

"ഐസിസി മുന്നോട്ടുവരണം. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദേശ രാജ്യങ്ങളോട് ഐസിസി പറയണം. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് ഐസിസി ആവശ്യപ്പെടണം. മറ്റ് രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ സുരക്ഷിതമാണ്. ഇന്ത്യ ആ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ തന്നെയാണ് പോരാടുന്നത്. ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ നോക്കൂ! ഉചിതമായ നടപടി സ്വീകരിക്കണം" മിയാന്‍ദാദ് ഐസിസിയോട് ആവശ്യപ്പെട്ടു.

Read Also: ഇത് ഭായിജാനുള്ള സമ്മാനം; സൽമാന്റെ ജന്മദിനത്തിൽ കുഞ്ഞിന് ജന്മം നൽകി സഹോദരി അർപിത

Advertisment

ഇന്ത്യയിലേക്കുള്ള ടൂര്‍ അവസാനിപ്പിക്കണമെന്നാണ് വിദേശ രാജ്യങ്ങളിലെ ക്രിക്കറ്റ് ടീമുകളോടും ഐസിസിയോടും എനിക്ക് ആവശ്യപ്പെടാനുള്ളത്. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരവധി പ്രശ്‌നങ്ങളാണ് നടക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് അവിടെ സുരക്ഷിതമായി കളിക്കാന്‍ സാധിക്കില്ല മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.

Indian Cricket Team Citizenship Amendment Act Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: