scorecardresearch

റാഞ്ചിയിലെ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുതിപ്പ്

ധർമ്മശാലയിൽ മാർച്ച് 7 മുതൽ 11 വരെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരം.

ധർമ്മശാലയിൽ മാർച്ച് 7 മുതൽ 11 വരെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരം.

author-image
Sports Desk
New Update
Rohit Sharma Test

നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ 55 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്

റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് മത്സര വിജയത്തോടെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25 ​​പോയിൻ്റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ടീം ഇന്ത്യ. ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിന്റെ ശ്രദ്ധേയമായ വിജയമാണ് ഇന്ത്യ നേടിയത്.

Advertisment

ഒരു മത്സരം കൂടി അവശേഷിക്കുന്ന പരമ്പരയിൽ, ഇംഗ്ലണ്ടിനെതിരെ 3-1 ന് അപരാജിത ലീഡ് നേടാനും വിജയം ഇന്ത്യയെ സഹായിച്ചു. 8 മത്സരങ്ങളിൽ 5 വിജയവും 2 തോൽവിയും ഒരു സമനിലയുമായി 64.58 പോയിന്റ് പെർസന്റേജാണ് (പിസിറ്റി) ഇന്ത്യ നേടിയത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നാല് ടെസ്റ്റുകൾക്ക് ശേഷം 75 പോയിൻ്റുമായി ന്യൂസിലൻഡാണ് പട്ടികയിൽ മുന്നിൽ. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ 55 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്. 

നാലാം ഇന്നിംഗ്‌സിൽ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ് കളി ആരംഭിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയ അർദ്ധ സെഞ്ചുറി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. മൂന്നാം നമ്പർ ബാറ്റർ ശുഭ്‌മാൻ ഗില്ലും ധ്രുവ് ജുറേലും ചേർന്ന് പടുത്തുയർത്തിയ ആറാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്.

Advertisment

ഓഫ് സ്പിന്നർ ഷൊയ്ബ് ബഷീറിനെ തുടർച്ചയായി സിക്‌സർ പായിച്ച ഗിൽ അർധസെഞ്ചുറി നേടി. ഈ സീസണിലെ ഏഴു മത്സരങ്ങളിൽ നേടുന്ന അഞ്ചാം വിജമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അതേസമയം, ആറാം തോൽവിക്ക് ശേഷം പൊയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. സ്ലോ ഓവർറേറ്റിനെ തുടർന്ന് 19 പോയിന്റുകളും ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവികളോടെ, പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത് ശ്രീലങ്കയാണ്.

പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും ഇരു ടീമുകളും അവസാന മത്സരത്തിനിറങ്ങുക. മാർച്ച് 7 മുതൽ 11 വരെ ധർമ്മശാലയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നടക്കുക.

Read More

Indian Cricket Team England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: