/indian-express-malayalam/media/media_files/2024/12/30/ZrK3mKSm39iNXqdDkyxY.jpg)
Rohit Kohli and Virat Kohli Photograph: (X)
ICC Test and Odi Ranking: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ. റെഡ് ബോൾ ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നെങ്കിലും ട്വന്റി20യിലും ഏകദിനത്തിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. വൈറ്റ് ബോൾ ക്രിക്കറ്റിൽ കഴിഞ്ഞൊരു വർഷം കരുത്ത് കാണിച്ചതോടെയാണ് ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്കായത്.
ട്വന്റി20 ലോക കിരീടം ഉയർത്തിയതും ചാംപ്യൻസ് ട്രോഫി കിരീടം ചൂടിയതും ഐസിസി വൈറ്റ് ബോൾ റാങ്കിങ്ങിൽ ഒന്നാ സ്ഥാനം പിടിക്കാൻ ഇന്ത്യയെ തുണച്ചു. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാരായ ഓസ്ട്രേലിയ ഇത്തവണ ഫൈനലിൽ നേരിടുന്നത് ദക്ഷിണാഫ്രിക്കയെയാണ്.
ദക്ഷിണാഫ്രിക്കയും ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. ബെൻ സ്റ്റോക്ക്സിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇംഗ്ലണ്ട് ആണ് ഇന്ത്യയേയും ദക്ഷിണാഫ്രിക്കയേയും മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ടെസ്റ്റിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരമ്പര 3-0ന് തോറ്റിരുന്നു. പിന്നാലെ ബോർഡർ ഗാവസ്കർ ട്രോഫി 3-1നും ഇന്ത്യ കൈവിട്ടു.
ട്വന്റി20യിൽ ഇന്ത്യ തോറ്റത് ഒരു മത്സരം
ട്വന്റി20 റാങ്കിങ്ങിൽ 271 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായി ഇന്ത്യക്കുള്ളത് ഏഴ് പോയിന്റിന്റെ വ്യത്യാസം. 2024 മുതലുള്ള കണക്കെടുത്താൽ നാല് ട്വന്റി20 മത്സരങ്ങൾ മാത്രമാണ് ഇന്ത്യ തോറ്റിട്ടുള്ളത്. 29 മത്സരങ്ങൾ ഇന്ത്യ ജയിച്ചു. ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യ ട്വന്റി20 ലോക കിരീടത്തിലേക്കും എത്തിയത്.
ഏകദിനത്തിലേക്ക് വരുമ്പോൾ കഴിഞ്ഞ 15 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ഏകദിന ലോകകപ്പ് ഫൈനലിൽ ആണ് ആ തോൽവി വന്നത്. ഐസിസി ഏകദിന റാങ്കിങ്ങിൽ ശ്രീലങ്ക നാലാം സ്ഥാനത്തേക്ക് എത്തിയതും എടുത്ത് പറയേണ്ടതാണ്. പാക്കിസ്ഥാനേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ശ്രീലങ്കയുടെ നേട്ടം.
Read More
- PBKS vs LSG: അർഷ്ദീപിന്റെ മാരക സ്പെല്ലുകൾ; ലക്നൗ വീണ്ടും തോറ്റു; പഞ്ചാബ് രണ്ടാമത്
- ആളൊഴിഞ്ഞ് ഈഡൻ ഗാർഡൻസ്; 900ൽ നിന്ന് 3500ലേക്ക് ഉയർന്ന് ടിക്കറ്റ് നിരക്ക്
- Vaibhav Suryavanshi: 'വൈഭവ് വിയർപ്പൊഴുക്കിയിട്ടുണ്ട് ഒരുപാട്'; പ്രശംസയുമായി പ്രധാനമന്ത്രി
- കോഹ്ലിക്ക് എന്തുപറ്റി? അസ്വസ്ഥനായി താരം; അവ്നീത് കൗർ പ്രശ്നം കാരണമോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us