പൂണെ: ഓസ്ട്രേലിയ ഉയർത്തിയ 441 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യൻ ടീം തോൽവിയിലേക്ക്. 441 റൺസ് വിജയലക്ഷ്യം പിന്തുടരുന്നു ഇന്ത്യക്ക് 7  വിക്കറ്റുകൾ നഷ്ടമായി. 2 ദിനങ്ങൾ അവശേഷിക്കെ ഓസ്ട്രേലിയൻ​ ഇന്ത്യക്ക് ഇനി 300 ലധികം റൺസ് വേണം.

ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യയെ തകർത്ത സ്റ്റീഫൻ ഓക്കീഫ് തന്നെയാണ് ഇന്ന് ഇന്ത്യയെ തകർത്തത്. ഇന്ത്യൻ നായകൻ വിരാട് കോലിയുടേതുൾപ്പെടെ 5 വിക്കറ്റുകളാണ് ഓക്കീഫ് നേടിയത്. 13 റൺസ് മാത്രാണ് നായകൻ വിരാട് കോലിക്ക് നേടാനായത്.
155 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയ 285 റൺസ് കൂടി നേടി. ഇതോടെ ലീഡ് 440 റൺസായി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്. സ്മിത്ത് സെഞ്ച്വറി (109)നേടി.

നാലു വിക്കറ്റിന് 143 എന്ന നിലയിലാണ് ഓസ്ട്രേലിയ മൂന്നാം ദിനം കളിക്കാനിറങ്ങിയത്. എന്നാൽ 285 റൺസായപ്പോഴേക്കും മുഴുവൻ പേരും ഓൾഔട്ടായി. മിച്ചൽ മാർഷാണ് ആദ്യം പുറത്തായത്. 31 റൺസെടുത്ത മാർഷലിനെ ജഡേജയാണ് പുറത്താക്കിയത്. മാത്യു വെയ്ഡും മിച്ചൽ സ്റ്റാർക്കും സ്മിത്തിന് മികച്ച പിന്തുണ നൽകിയതോടെ സ്കോർ 400 ൽ കടന്നു.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തി. ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ