രോഹിത്തിന്റെ പകരക്കാരനാകനുള്ള മികവ് അവനുണ്ട്; ഇന്ത്യൻ താരത്തെക്കുറിച്ച് ആരോൺ ഫിഞ്ച്

അതേസമയം ടെസ്റ്റ് പരമ്പരയും രോഹിത്തിന് നഷ്ടമാകുമെന്നാണ് സൂചന

India vs Australia, Rohit Sharma, Mayank Agarwal, Aaron Finch, cricket news, IE MAlayalam, ഐഇ മലയാളം

ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യ പര്യടനത്തിനെത്തുമ്പോൾ നേരിടുന്ന പ്രധാന തിരിച്ചടികളിലൊന്ന് നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമയുടെ അഭാവമാണ്. വെടിക്കെട്ട് ബാറ്റിങ്ങുമായി എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന രോഹിത് പരുക്കിന്റെ പിടിയിലാണ്. അതേസമയം ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ പകരക്കാരനാകനുള്ള മികവ് മായങ്ക് അഗർവാളിനുണ്ടെന്ന് ഓസിസ് നായകൻ ആരോൺ ഫിഞ്ച് പറയുന്നു.

രോഹിത്തിന്റെ അസാനിധ്യത്തിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഏകദിന മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക മായങ്കായിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിലടക്കം മിന്നും പ്രകടനവുമായി തിളങ്ങിയ മായങ്ക് തന്നെയാകും ധവാനൊപ്പം ഓപ്പണറായിയെത്തുകയെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നു.

Also Read: നിലവിൽ ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പർമാർ ഇവർ; രണ്ട് താരങ്ങളെ തിരഞ്ഞെടുത്ത് ഗാംഗുലി

“അദ്ദേഹം വ്യക്തമായും ഒരു മികച്ച കളിക്കാരനാണ്. ഞങ്ങൾക്കെതിരെ മികച്ച നേട്ടം സ്വന്തമാക്കാൻ നേരത്തെ കഴിഞ്ഞിട്ടുള്ള താരവുമാണ്. രോഹിത്തിന് പരുക്ക് നിർഭാഗ്യകരമാണ്. മികച്ച കളിക്കാർക്കെതിരെ കളിക്കേണ്ടത് ആവശ്യമാണ്. മിക്കവാറും മായങ്കായിരിക്കും രോഹിത്തിന്റെ പകരക്കാരൻ. അദ്ദേഹം മികച്ച ഫോമിലാണ്,” ആരോൺ ഫിഞ്ച് പറഞ്ഞു.

അതേസമയം ടെസ്റ്റ് പരമ്പരയും രോഹിത്തിന് നഷ്ടമാകുമെന്നാണ് സൂചന. ഐപിഎല്ലിനിടെ പരുക്കേറ്റ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമയെയും പേസർ ഇഷാന്ത് ശർമയെയും ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഹിത്തിന് പരുക്കിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയതുമാണ് തിരിച്ചടിയായത്. ഐപിഎല്ലിന് ശേഷം നേരിട്ട് ഓസ്ട്രേലിയയിലെത്തിയ താരങ്ങൾ ഒരു ബയോ ബബിളിൽ നിന്ന് മറ്റൊന്നിലേക്ക് മാറിയതിനാൽ ക്വാറന്റൈൻ പൂർത്തിയാക്കി അതിവേഗം തന്നെ പരിശീലനം ആരംഭിക്കാൻ സാധിച്ചു. നിലവിലെ സാഹചര്യത്തിൽ ഡിസംബർ എട്ടിന് മാത്രമേ രോഹിത്തിന് ഓസ്ട്രേലിയയിലേക്ക് പുറപ്പെടാൻ സാധിക്കൂ.

Also Read: ആ പഴയ ജഴ്സിയല്ലേ ഇത്; പുതിയ ജഴ്സിയിലുള്ള ചിത്രം പങ്കുവച്ച് ശിഖർ ധവാൻ

അതേസമയം രോഹിത്തിന് നാല് ടെസ്റ്റ് മത്സരങ്ങളും നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ ശ്രേയസ് ഓസ്ട്രേലിയയിൽ തന്നെ തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുമുണ്ട്. ഇഷാന്ത് ശർമയ്ക്ക് ആവശ്യത്തിലധികം പകരക്കാർ ടീമിനൊപ്പമുണ്ട്. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, നവ്ദീപ് സൈനി എന്നിവരടങ്ങുന്ന പേസ് നിര ശക്തമാണ്. ഇതിനുപുറമെ കാർത്തിക് ത്യാഗി, ഇഷാൻ പോറൽ എന്നീ യുവതാരങ്ങളും നെറ്റ് ബോളർമാരായി ടീമിന്റെ ഭാഗമാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India have quality player in mayank agarwal to replace rohit sharma

Next Story
ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്‌
The moderation of comments is automated and not cleared manually by malayalam.indianexpress.com