ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഇന്ത്യക്ക് ഏഴാം സ്വർണം. സുധാ സിങ്ങാണ് ഇന്ത്യക്ക് ഏഴാം സ്വർണം നേടിക്കൊടുത്തത്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിലാണ് സുധാ സിങ്ങ് സ്വർണമണിഞ്ഞത്. ചാന്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പുരുഷന്‍മാരുടെ 400മീറ്റര്‍ ഹര്‍ഡില്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിറിന് വെങ്കലം ലഭിച്ചു. ഫിലിപ്പൈന്‍സിന്റെ എറിക്ക് ഗ്രേക്ക് സ്വര്‍ണ്ണവും തായ്പേയുടെ ചെന്‍ചിയെ വെള്ളിയും നേടി.

രണ്ടാം ദിനം ഇന്ത്യന്‍ സംഘം 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടത്തില്‍ ഇരട്ടസ്വര്‍ണം നേടിയിരുന്നു. 400 മീറ്ററില്‍ മുഹമ്മദ് അനസും നിര്‍മ്മലയും ഒന്നാമതെത്തിയപ്പോള്‍ 1500 മീറ്ററില്‍ പിയു ചിത്രയും അജയ് കുമാര്‍ സരോജും സ്വര്‍ണം അണിഞ്ഞു.

ആദ്യ ദിനം വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷ വിഭാഗം 5000 മീറ്ററില്‍ ജി.ലക്ഷ്മണുമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നത്. ഇതോടെ മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യ ഏഴു സ്വര്‍ണവും മൂന്നു വെളളിയും അഞ്ചു വെങ്കലവും നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ