Latest News
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍
‘ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുന്നേരത്തോടെ പ്രതീക്ഷിക്കുന്നു’: രാജി സംബന്ധിച്ച് യെദ്യൂരപ്പ

ഇത് യാഥാർഥ്യത്തിനും അപ്പുറം; ഓസീസിനെതിരായ വിജയത്തെക്കുറിച്ച് രവിശാസ്ത്രി

“മറ്റൊന്നും ഇതിനെ മറികടക്കുന്നില്ല, 36 ഓൾഔട്ടിന് ശേഷമാണ് ഈ യാഥാർഥ്യത്തിനപ്പുറമുള്ള വിജയം,” രവിശാസ്ത്രി പറഞ്ഞു

Ravi Shastri, ie malayalam

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ തിരിച്ചടി നേരിട്ട ഇന്ത്യൻ ടീം നാലാം ടെസ്റ്റിൽ നേടിയ മികച്ച വിജയത്തെ അഭിനന്ദിച്ച് ടീമിന്റെ മുഖ്യ പരിശീലകൻ രവിശാസ്ത്രി. ആദ്യ മത്സരത്തിൽ 36 റൺസെന്ന ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായ നിലയിൽ നിന്നാണ് അവസാന മത്സരത്തിലെ മികച്ച വിജയത്തിലേക്ക് ടീം ഇന്ത്യ മുന്നേറിയത്. ടെസ്റ്റ് സീരീസിലെ ഓസ്ട്രേലയിക്കെതിരായ വിജയം യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാവില്ലെന്ന് രവിശാസ്ത്രി പറഞ്ഞു.

ഇപ്പോൾ സമാപിച്ച പരമ്പര തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ പര്യടനമാണെന്നും ശാസ്ത്രി പറഞ്ഞു.

Read More: ഇന്ത്യയെ ഒരിക്കലും വിലകുറച്ച് കാണില്ല, ഈ പരമ്പരയിൽനിന്നുളള പാഠം: ഓസീസ് കോച്ച്

“ഇത് എക്കാലത്തെയും കഠിനമായ പര്യടനമാണ്. ഒന്നും ഇതിനെ മറികടക്കുന്നില്ല. 36 ഓൾഔട്ടിന് ശേഷം ഇപ്പോഴത്തെ ഈ യാഥാർഥ്യത്തിനപ്പുറമുള്ളതും,” ശാസ്ത്രി പറഞ്ഞു. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലെ മൂന്ന് വിക്കറ്റ് വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തോൽവി നേരിടുന്നത് മറ്റൊരു കാര്യമാണ്, പക്ഷേ വിട്ടുകൊടുക്കുക എന്നത് ഞങ്ങളുടെ പദാവലിയിലില്ല,” ശാസ്ത്രി പറഞ്ഞു.

ഇനിയുള്ള കുറേ കാലം ഇന്ത്യയുടെ ഈ പ്രകടനം ക്രിക്കറ്റ് ലോകം മറക്കില്ലെന്നും ശാസ്ത്രി പറഞ്ഞു.

നാലാം ടെസ്റ്റിൽ 328 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ചരിത്ര വിജയം നേടിയാണ് ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തിയത്.

റിഷഭ് പന്തിന്റെ ( 138 പന്തിൽ 89 നോട്ടൗട്ട്) ഇന്നിങ്സ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. 32 വർഷമായി ഓസ്ട്രേലിയ തോൽവിയറിയാത്ത ഗാബ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് ആതിഥേയരെ പരാജയപ്പെടുത്താൻ കഴിഞ്ഞു.

Read More: ഭയമില്ലാതെ കളിച്ചു, ഓസീസ് ബോളർമാർക്കു മുന്നിൽ മുട്ടുമടക്കാതെ റിഷഭ് പന്ത്

പ്രകടനത്തിൽ പിന്നാക്കം നിൽക്കുന്നതിന്റെ പേരിൽ മുൻപ് നേരിട്ട വിമർശനങ്ങൾക്കെല്ലാം മറുപടി നൽകി നാലാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ രവി ശാസ്ത്രി അഭിനന്ദിച്ചു.

“പന്ത് എപ്പോഴും ലക്ഷ്യം പിന്തുടരുകയായിരുന്നു. അദ്ദേഹം സ്കോർബോർഡിലേക്ക് നോക്കുന്നത് കാണാമായിരുന്നു, ”ശാസ്ത്രി പറഞ്ഞു.

“അവൻ നന്നായി ശ്രദ്ധിക്കുന്ന ആളാണ്. ഒരു പരിശീലകനെന്ന നിലയിൽ, ആരുടേയും സ്വാഭാവിക കഴിവ് മാറ്റാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. എന്നാൽ ജാഗ്രതയും ആക്രമണത്സുകതയും തമ്മിലുള്ള ശരിയായ സമതുലിതാവസ്ഥ പാലിക്കേണ്ടതുണ്ട്. നിങ്ങൾക്ക് അശ്രദ്ധനാകാൻ കഴിയില്ല. റിഷബ് അത് മനസ്സിലാക്കി.

സമനിലയിൽ പിരിഞ്ഞ സിഡ്നി ടെസ്റ്റിൽ 97 റൺസ് നേടിയ പന്ത് പുറത്തായിരുന്നില്ലെങ്കിൽ ഇന്ത്യ ആ മത്സരത്തിൽ വിജയിക്കുമായിരുന്നുവെന്നും രവിശാസ്ത്രി പറയുന്നു.

“സിഡ്‌നിയിൽ കുറച്ചുനേരം കൂടി പന്ത് പുറത്താവാതെ ഉണ്ടായിരുന്നെങ്കിൽ കളി വിജയകരമായി പൂർത്തിയാക്കാമായിരുന്നു. ഇത്തവണ അവസാനം വരെ താൻ അവിടെയുണ്ടൊവുമെന്ന് പന്ത് ഉറപ്പുവരുത്തി,” അദ്ദേഹം പറഞ്ഞു. “അവൻ നന്നായി കളിക്കാതിരിക്കുമ്പോൾ, ആളുകൾ അവനെ വിമർശിക്കുന്നു, എന്നാൽ ഇതുപോലുള്ള മത്സരങ്ങളിൽ വിജയിക്കാൻ അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാനാകും,” രവിശാസ്ത്രി പറഞ്ഞു.

Web Title: India gabba test win vs australia unreal ravi shastri watch

Next Story
ഇന്ത്യയെ ഒരിക്കലും വിലകുറച്ച് കാണില്ല, ഈ പരമ്പരയിൽനിന്നുളള പാഠം: ഓസീസ് കോച്ച്indian cricket, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com