ന്യൂഡല്‍ഹി : 2017ഇന്ത്യന്‍ ഫുട്ബാളിനെ സംബന്ധിച്ച് മികച്ചൊരു വര്‍ഷമാണ്‌. 129ാം സ്ഥാനത്ത് തുടങ്ങിയ പടയോട്ടം 34 സ്ഥാനം മെച്ചപ്പെടുത്തിയാണ് നീലക്കടുവകള്‍ കൊല്ലം അവസാനിപ്പിക്കുന്നത്. നവംബറില്‍ 100 സ്ഥാനം വരെ എത്തിയിരുന്നു എങ്കിലും അവസാനമായി കളിച്ച എഎഫ്സി കപ്പ്‌ യോഗ്യതാമത്സരത്തില്‍ നേടിയ സമനിലയാണ് ടീമിനെ 105ല്‍ എത്തിച്ചത്.

2019ല്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പില്‍ യോഗ്യതകൂടി ഉറപ്പിച്ചുകൊണ്ടാണ് ടീം ഇന്ത്യ ഈ വര്‍ഷത്തെ പടയോട്ടം അവസാനിപ്പിക്കുന്നത് എന്ന്‍ ആശാവഹം. ഏഷ്യന്‍ റാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ ജോര്‍ദാന്‍, ഉത്തര കൊറിയ ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മികച്ച സ്ഥിതിയിലാണ്. ഏഷ്യയില്‍ ഒന്നാമാതായുള്ള ഇറാന് 32ാം സ്ഥാനമാണ്. ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.

ലോകചാമ്പ്യന്‍‌മാരായ ജര്‍മനിയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഫിഫയുടെ ‘ടീം ഓഫ് ദ് ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടതും ജര്‍മനിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ