ഹാമിൽട്ടണിൽ: ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടിയായി പിഴയും. കുറഞ്ഞ ഓവർ നിരക്കിനാണ് ഇന്ത്യയ്ക്ക് മാച്ച് ഫീയുടെ 80 ശതമാനം പിഴയായി അമ്പയർ വിധിച്ചിരിക്കുന്നത്. നിശ്ചിത സമത്തിനുള്ളിൽ ഓവർ പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.

ഐസിസി ചട്ടത്തിന്റെ ആർട്ടിക്കിൾ 2.22 പ്രകാരം നിശ്ചിയിച്ച സമയത്തിൽ നിന്നും വൈകിയാണ് ടീം ഓവർ പൂർത്തിയാക്കുന്നതെങ്കിൽ പിഴയൊടുക്കണം. ഒരു ഓവറിന് 20 ശതമാനം എന്ന നിലയ്ക്കാണ് പിഴ. ഇന്നലെ ന്യൂസിലൻഡിനെതിരെ നാല് ഓവർ ഇന്ത്യ വൈകിയാണ് പൂർത്തിയാക്കിയത്.

Also Read: തോൽവിയിലും തലയുയർത്തി വിരാട് കോഹ്‌ലി; ഗാംഗുലിയെയും മറികടന്ന് കുതിപ്പ്

നേരത്തെ ടി20 പരമ്പരയിലും ഇന്ത്യ കുറഞ്ഞ ഓവർ നിരക്കിന് പിഴയൊടുക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിൽ ഫെബ്രുവരി ഒന്ന് മൂന്ന് തീയതികളിൽ നടന്ന നാലമത്തെയും അവസാനത്തെയും ടി20 മത്സരങ്ങൾ ഇന്ത്യ കുറഞ്ഞ ഓവർ നിരക്കിലാണ് അവസാനിപ്പിച്ചത്. മാച്ച് ഫീയുടെ 40 ശതമാനമാണ് ഇതിന് ഇന്ത്യയ്ക്ക് പിഴയടയ്ക്കേണ്ടി വന്നത്.

Also Read: പറക്കും നായകൻ; നിക്കോളാസിനെ റൺ ഔട്ടാക്കാനുള്ള വിരാട് കോഹ്‌ലിയുടെ കുതിപ്പ്, വീഡിയോ

അതേസമയം ടി20 പരമ്പരയിലെ ആധികാരിക ജയം ഏകദിനത്തിലും ആവർത്തിക്കാമെന്ന കോഹ്‌ലിപ്പടയുടെ പ്രതീക്ഷ റോസ് ടെയ്‌ലർ തല്ലിതകർത്തു. ഹാമിൽട്ടണിൽ നടന്ന ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് തകർപ്പൻ ജയം സ്വന്തമാക്കുുകയായിരുന്നു. 348 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 48.1 ഓവറിൽ ലക്ഷ്യം കണ്ടു. റോസ് ടെയ്‌ലറാണ് ന്യൂസിലൻഡിന്റെ വിജയശിൽപ്പി. ടെയ്‌ലർ പുറത്താവാതെ 109 റൺസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook