ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി ഇന്ത്യ. 125 പോയിന്റാണ് ഇന്ത്യക്കുള്ളത്. 112 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. 4 പോയിന്റ് നേട്ടത്തോടെയാണ് ഈ വര്‍ഷം ഇന്ത്യ മുന്നിലെത്തിയത്. അതേസമയം, 5 പോയിന്റ് കുറവോടെയാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തിയത്.

106 പോയിന്റുള്ള ഓസ്ട്രേലിയ മൂന്നാമതാണ്. നാല് പോയിന്റ് നേട്ടത്തോടെയാണ് ന്യൂസിലൻഡിനെ ഓസ്ട്രേലിയ പിന്നിലാക്കിയത്. നാലാം സ്ഥാനത്തുളള കിവീസ് 2 ലക്ഷം ഡോളറാണ് ഉറപ്പാക്കിയത്. അതേസമയം ഇന്ത്യയ്ക്ക് 1 മില്യണ്‍ ഡോളറും ദക്ഷിണാഫ്രിക്കയ്ക്ക് 5 ലക്ഷം ഡോളറും ലഭിക്കും. സമീപ കാലത്തെ മികച്ച പ്രകടനങ്ങളാണ് വിരാട് കോഹ്‌ലിയുടെ ടീമിനെ ഒന്നാമതെത്തിച്ചത്.

ഐസിസി ടെസ്റ്റ് ടീമുകളുടെ റാങ്ക്:

1. ഇന്ത്യ- 124 പോയിന്റുകള്‍ (+4 പോയിന്റ്സ്)
2. ദക്ഷിണാഫ്രിക്ക- 112 പോയിന്റുകള്‍ (-5 പോയിന്റ്സ്)
3. ഓസ്ട്രേലിയ- 106 പോയിയിന്റുകള്‍ (+4 പോയിന്റ്സ്)
4. ന്യൂസിലൻഡ് – 102 പോയിന്റുകള്‍
5. ഇംഗ്ലണ്ട് – 98 പോയിന്റ് (+1 പോയിന്റ്)
6. ശ്രീലങ്ക – 94 പോയിന്റ് (-1 പോയിന്റ്)
7. പാക്കിസ്ഥാൻ – 86 പോയിന്റ് (-2 പോയിന്റ്)
8. ബംഗ്ലാദേശ് – 75 പോയിന്റ് (+4 പോയിന്റ്)
9. വെസ്റ്റ് ഇൻഡീസ് – 67 പോയിന്റ് (-5 പോയിന്റ്)
10. സിംബാബ്‌വെ – 2 പോയിന്റ് (+1 പോയിന്റ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook