ന്യൂ​ഡ​ൽ​ഹി: ഹോ​ക്കി വേ​ൾ​ഡ് ലീ​ഗിന്റെ സെമി ഫൈനൽ മത്സരത്തിലേക്ക് ഇന്ത്യ യോഗ്യത നേടി. ബെൽജിയത്തെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടിയതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഷൂട്ടൗട്ടിൽ ഇന്ത്യ 3-2 സ്കോറിന് വിജയം കൈപ്പിടിയിലൊതുക്കി. ഗ്രൂപ്പ് സ്റ്റേജിൽ മൂന്ന് മത്സരവും വിജയിച്ച് മികച്ച ഫോമിൽ കളിച്ച ബെൽജിയത്തിന് ഇത് അപ്രതീക്ഷിത തോൽവിയായിരുന്നു. മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. ഗോൾകീപ്പർ ആകാശ് ചിക്തേയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ടീമിന് വിജയം ഒരുക്കിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിലെ സമനില മാത്രമാണ് ഇന്ത്യയ്ക്ക് ആകെ പറയാനുണ്ടായിരുന്നത്. ബെൽജിയം മൂന്ന് മത്സരവും വിജയിച്ചപ്പോൾ ഇന്ത്യ മറ്റ് രണ്ട് മത്സരങ്ങളും തോറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ