scorecardresearch
Latest News

പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ സാഫ് കപ്പ് ഫൈനലിൽ; എതിരാളി മാലിദ്വീപ്

മത്സരത്തിനിടെ ഏറ്റുമുട്ടിയ ഇന്ത്യൻ താരം ചാങ്തെയ്ക്കും പാക് താരം മൊഹ്‌സിൻ അലിക്കും ചുവപ്പുകാർഡ്

India vs Syria,ഇന്ത്യ - സിറിയ, friendly match, സൗഹൃദ മത്സരം,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
ഇന്ത്യൻ ഫുട്ബോൾ ടീം

ധാക്ക: സെമിഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി 12-ാമത് സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഫൈനലിൽ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളി.

രണ്ടാം പകുതിയിലാണ് മൽസരത്തിലെ നാലു ഗോളുകളും പിറന്നത്. മലയാളി താരം ആഷിഖ് കുരുണിയനാണു രണ്ടു ഗോളുകൾക്കു വഴിയൊരുക്കിയത്. ആദ്യപകുതിയിൽ ഇന്ത്യ മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിയില്ല.

പക്ഷെ രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഇന്ത്യ ഗോൾ കണ്ടെത്തി. വിങ്ങിലൂടെ ഓടിക്കയറിയ ആഷിഖ് നൽകിയ ലോ ക്രോസ് മൻവീർ ഗോളിലേക്കു തിരിച്ചു വിട്ടു. വിനീത് റായിയുടെ പാസിൽ നിന്നായിരുന്നു മൻവീറിന്റെ രണ്ടാം ഗോൾ. 69-ാം മിനിറ്റിലായിരുന്നു ഈ ഗോൾ.

എന്നാൽ അധികം വൈകാതെ മൻവീർ സിങ് പരുക്കേറ്റ് പുറത്തുപോയി. പകരക്കാരനായി ഇറങ്ങിയ പാസി തന്റെ റോൾ മികച്ച രീതിയിൽ നിറവേറ്റി. ആഷിഖിന്റെ ക്രോസ് തലകൊണ്ട് ചെത്തി വലയിലാക്കിയ പാസി ഇന്ത്യയുടെ ഗോൾ നില മൂന്നാക്കി ഉയർത്തി.

ഇന്ത്യൻ താരം ലാലിയൻസ്വാല ചാങ്തെ, പാക്കിസ്ഥാൻ താരം മൊഹ്സിൻ അലി എന്നിവർ 86-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായി. മത്സരത്തിനിടെ കൈയ്യാങ്കളിക്ക് തുനിഞ്ഞതാണ് ഇരു താരങ്ങളെയും പുറത്താക്കാൻ റഫറിയെ പ്രേരിപ്പിച്ചത്.

ചാങ്തെയ്ക്ക് ഫൈനൽ കളിക്കാൻ സാധിക്കില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ, മാലിദ്വീപിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് മാലിദ്വീപ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India enters saff cup final deafeating pakisthan in semifinal