സൂറിച്ച്: ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ഒരു റാങ്ക് നഷ്ടമായി ഇന്ത്യ 97 ആം സ്ഥാനത്തെത്തി. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ എന്ന പരിശീലകന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീം കഴിഞ്ഞ മാസം 96 ആം റാങ്കിലെത്തിയിരുന്നു. ഏഷ്യയില്‍ ഇന്ത്യ 12-ാം സ്ഥാനത്താണ്. ഇന്ത്യക്കിപ്പോള്‍ 341 പോയിന്റുണ്ട്.

ഒരു മാസത്തിന് ശേഷം ബ്രസീല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ബ്രസീലിന്റെ ഈ നേട്ടം.

ജര്‍മ്മനിയാണ് രണ്ടാം സ്ഥാനത്ത്. അര്‍ജന്റീന മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അതെസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ടീം രണ്ട് സ്ഥാനം പിന്നോട്ട് തള്ളി ആറാം സ്ഥാനത്തേയ്ക്ക് വീണു. സ്വിസര്‍ലന്‍ഡും പോളണ്ടും ഒരു സ്ഥാനം വീതം മുന്നേറി നാലാം സ്ഥാനവും അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

ചിലി (ഏഴ്) കൊളംമ്പിയ (80 ബെല്‍ജിയം (9) ഫ്രാന്‍സ് (10) എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനത്ത് എത്തിയ മറ്റ് രാജ്യങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ