റാ​ഞ്ചി: ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തി​ന് പിന്നാലെ ടി ട്വന്റി മത്സരത്തിലും ആധിപത്യം നേടി ഓസീസിനെതിരെ ടീം ഇന്ത്യ. മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ നിരയെ കുട്ടിക്രിക്കറ്റ് മത്സര പരമ്പരയിലെ ആദ്യ കളിയിലും തോൽപ്പിക്കാൻ ഓസീസിനായില്ല. മഴ വിരുന്നെത്തിയ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 9 വിക്കറ്റിന് ജയിച്ചു.

മ​ഴ​മൂ​ലം 6 ഓവറായി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ആറാം ഓവറിലെ മൂന്നാം പന്തിൽ ലക്ഷ്യം കണ്ടു. കോഹ്‌ലി (14 പന്തിൽ 24), ധവാൻ (12 പന്തിൽ 15) പുറത്താകാതെ നിന്നു. ആക്രമിച്ച് ബാറ്റ് വീശിയ ഓപ്പണർ രോഹിത് ശർമ്മ 11 റൺസെടുത്ത് പുറത്തായി.

ഓ​സ്ട്രേ​ലി​യ 18.4 ഓ​വ​റി​ൽ എ​ട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്ത് നിൽക്കുമ്പോഴാണ് മഴ പെയ്ത് തുടങ്ങിയത്. പിന്നീട് ശക്തമായി മഴ പെയ്തു. പരിശോധനയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോഴാണ് ഇന്ത്യയുടെ വിജയലക്ഷ്യം 6 ഓവറിൽ 48 ആയത്.

ടോസ് നേടി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യൻ ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന വിധത്തിലാണ് താരങ്ങൾ പ്രകടനം കാഴ്ചവച്ചത്. രണ്ടക്കം തികയ്ക്കാൻ സാധിച്ച മൂന്ന് താരങ്ങൾ മാത്രമാണ് ഓസീസ് നിരയിലുണ്ടായിരുന്നത്. ആരോൺ ഫിഞ്ച് (30 പന്തിൽ 42) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഓസീസിന് അൽപ്പമെങ്കിലും മാന്യമായ സ്കോർ നൽകിയത്. മാക്‌സ്‌വെൽ 17 റൺസെടുത്ത് പുറത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ