scorecardresearch

രാഹുൽ ക്യാപ്റ്റൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിനെ പ്രഖ്യാപിച്ചു

India ODI Squad;കോഹ്ലിയും രോഹിത് ശർമയും ഏകദിന സ്ക്വാഡിലെ തങ്ങളുടെ സ്ഥാനം നിലനിർത്തി. പേസർ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും അക്ഷർ പട്ടേലിനും വിശ്രമം അനുവദിച്ചു

India ODI Squad;കോഹ്ലിയും രോഹിത് ശർമയും ഏകദിന സ്ക്വാഡിലെ തങ്ങളുടെ സ്ഥാനം നിലനിർത്തി. പേസർ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും അക്ഷർ പട്ടേലിനും വിശ്രമം അനുവദിച്ചു

author-image
Sports Desk
New Update
Shubman Gill, KL Rahul

ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലിന് കൊൽക്കത്ത ടെസ്റ്റിനിടയിൽ പരുക്കേറ്റതിനെ തുടർന്ന് കെ എൽ രാഹുലിനെയാണ് സെലക്ടർമാർ ഏകദിന ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റൻ. 

Advertisment

ഗില്ലിന്റെ അഭാവത്തിൽ ഗുവാഹത്തി ടെസ്റ്റിൽ ഋഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. അതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ടീമിന്റെ ക്യാപ്റ്റനായി പന്തിനെ പ്രഖ്യാപിച്ചേക്കും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ രാഹുലിന്റെ കൈകളിലേക്ക് സെലക്ടർമാർ ക്യാപ്റ്റൻസി നൽകി. 

Also Read: നാളത്തേക്ക് ടിക്കറ്റ് എടുത്ത 60,000 കാണികളോട് ക്ഷമ ചോദിക്കുന്നു; തൂക്കിയടിക്ക് പിന്നാലെ ട്രാവിസ് ഹെഡ്

മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഏകദിന സ്ക്വാഡിലെ തങ്ങളുടെ സ്ഥാനം നിലനിർത്തി. പേസർ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും അക്ഷർ പട്ടേലിനും വിശ്രമം അനുവദിച്ചു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിൽ ഇടം പിടിച്ചു. ഋതുരാജ് ഗയ്ക്വാദും സ്ക്വാഡിൽ ഉണ്ട്. 

Advertisment

Also Read: സൂപ്പർ ഓവറിൽ റണ്ണെടുക്കാതെ ഇന്ത്യ എ; വൈഡിലൂടെ ഫൈനലിലെത്തി ബംഗ്ലാദേശ്

റാഞ്ചിയിലാണ് പരമ്പരയിലെ ആദ്യ ഏകദിനം. നവംബർ 30നാണ് ഇത്. രണ്ടാമത്തെ ഏകദിനം ഡിസംബർ മൂന്നിന് റായ്പൂരിൽ നടക്കും. ഡിസംബർ ആറിന് വിശാഖപട്ടണത്താണ് മൂന്നാം ഏകദിനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര ഡിസംബർ ഒൻപതിന് ആരംഭിക്കും. കട്ടക്കിലാണ് ആദ്യ ട്വന്റി20. 

ഡിസംബർ 11ന് പരമ്പരയിലെ രണ്ടാമത്തെ മത്സരം ചണ്ഡീഗഡിലും മൂന്നാമത്തേത് ഡിസംബർ 14ന് ധരംശാലയിലും നാലാമത്തേത് ഡിസംബർ 17ന് ലക്നൗവിലും നടക്കും. ഡിസംബർ 19ന് അഹമ്മദാബാദിൽ ആണ് പരമ്പരയിലെ അവസാന ട്വന്റി20.

Also Read: നാളത്തേക്ക് ടിക്കറ്റ് എടുത്ത 60,000 കാണികളോട് ക്ഷമ ചോദിക്കുന്നു; തൂക്കിയടിക്ക് പിന്നാലെ ട്രാവിസ് ഹെഡ്

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്; രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, തിലക് വർമ, കെ എൽ രാഹുൽ (ക്യാപ്റ്റൻ)ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ഋതുരാജ് ഗയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ധ്രുവ് ജുറൽ. 

Read More: ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു

Virat Kohli Rohit Sharma Kl Rahul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: