Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

തുടർച്ചയായ നാലാം ഇന്നിങ്സ് ജയം; റെക്കോർഡുകൾ പഴങ്കഥയാക്കി ഇന്ത്യയുടെ അപരാജിത കുതിപ്പ്

കഴിഞ്ഞ ഏഴ് വർഷമായി സ്വന്തം മണ്ണിൽ പരമ്പര തോൽവിയറിയാതെ മുന്നേറുകയാണ് ഇന്ത്യ. ഇതിനോടകം 12 പരമ്പരകളാണ് ഇന്ത്യ തോൽവിയറിയാതെ പൂർത്തീകരിച്ചത്

india vs bangladesh, ഇന്ത്യ, ind vs ban, ബംഗ്ലാദേശ്, ind vs ban live score, bangladesh innings, വിരാട് കോഹ്‌ലി, ind vs ban 2019, ind vs ban 1st Test, ind vs ban 1st Test live score, ind vs ban 1st Test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs Bangladesh Test, star sports 1, star sports 2 live, star sports 3 live, hotstar live cricket,india vs bangladesh live streaming, India vs bangladesh 1st Test live streaming, ie malayalam, ഐഇ മലയാളം

കൊൽക്കത്ത: ബംഗ്ലാദേശിനെതിരായി കൊൽക്കത്തിയിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിലും ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. നേരത്തെ ഇൻഡോറിൽ നടന്ന മത്സരത്തിലും ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയിരുന്നു. കോഹ്‌ലിപ്പടയുടെ ഈ നേട്ടം ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ പുതിയ റെക്കോർഡ് എഴുതി ചേർത്തിരിക്കുകയാണ്. തുടർച്ചയായി നാല് മത്സരങ്ങൾ ഇന്നിങ്സിന് ജയിക്കുന്ന ആദ്യ ടീമായാണ് ഇന്ത്യ മാറിയിരിക്കുന്നത്.

Also Read: കൊല്‍ക്കത്ത ടെസ്റ്റിലും ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം; ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മത്സരം മുതൽ പിന്നീട് ഇങ്ങോട്ട് കളിച്ച ഒരു മത്സരത്തിൽ പോലും ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്തട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ബംഗ്ലാദേശിനെയും ജയമറിയാൻ അനുവദിച്ചില്ല.

Also Read: വീര നായകൻ; റെക്കോർഡുകൾ തിരുത്തിയെഴുതിയ കോഹ്‌ലിയുടെ സെഞ്ചുറി ഇന്നിങ്സ്

പൂനെയിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 137 റൺസിനും ജയം സ്വന്തമാക്കിയ ഇന്ത്യ റാഞ്ചിയിൽ പ്രൊട്ടിയാസുകളെ ഇന്നിങ്സിനും 202 റൺസിനും പുറത്താക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ഇൻഡോറിലായിരുന്നു. ഇന്നിങ്സിനും 130 റൺസിനും അന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയപ്പോൾ കൊൽക്കത്തയിൽ നടന്ന ആദ്യ ഡേ നൈറ്റ് മത്സരത്തിലും ഇന്നിങ്സിനും 46 റൺസിനും ജയം സ്വന്തമാക്കിയിരിക്കുന്നു.

India vs Bangladesh, ഇന്ത്യ - ബംഗ്ലാദേശ്, india score, ishanth sharma, pInk ball test, live score, day 2, virat kohli, ajinkya rahane, india take lead, ലൈവ്, പിങ്ക് ബോൾ ടെസ്റ്റ്, cricket news, ക്രിക്കറ്റ് വാർത്ത, ie malayalam, ഐഇ മലയാളം

ടെസ്റ്റിൽ ഇന്ത്യ ജയിക്കുന്ന തുടർച്ചയായ ഏഴാം പരമ്പര കൂടിയാണിത്. കഴിഞ്ഞ ഏഴ് വർഷമായി സ്വന്തം മണ്ണിൽ പരമ്പര തോൽവിയറിയാതെ മുന്നേറുകയാണ് ഇന്ത്യ. ഇതിനോടകം 12 പരമ്പരകളാണ് ഇന്ത്യ തോൽവിയറിയാതെ പൂർത്തീകരിച്ചത്. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ ടീം ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് 2012ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു. പിന്നീടങ്ങോട്ട് ഓരോ വിജയവും എണ്ണി എണ്ണി അക്കൗണ്ടിലാക്കി.

Also Read: ബോളർ വരെ കയ്യടിച്ച വിരാട് കോഹ്‌ലിയുടെ ക്ലാസിക് കവർ ഡ്രൈവ്

ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൾഡിങ്ങിലും ഒരേപോലെ തിളങ്ങുന്ന ഇന്ത്യൻ ടീം നേടിയതിലധികവും ആധികാരിക ജയങ്ങൾ തന്നെയായിരുന്നു. നേരത്തെ പറഞ്ഞതുപോലെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ കളിച്ച 28 മത്സരങ്ങളിൽ 23ലും ഇന്ത്യൻ ബോളർമാർ എതിരാളികളുടെ 20 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 1990ന് ശേഷം ഇന്ത്യ ഒരു ബൈലാറ്ററൽ പരമ്പര പോലും സ്വന്തം മണ്ണിൽ കൈവിട്ടിട്ടില്ലെന്ന് എടുത്ത് പറയണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യയുടെ പ്രകടനവും എടുത്ത് പറയണം. ലോക റാങ്കിങ്ങിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം ഓരോ പരമ്പര കഴിയുമ്പോഴും ഉറപ്പിച്ചുകൊണ്ടിരുന്നു.

Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം

കൊൽക്കത്തയിലും പേസർമാരുടെ മികവിലായിരുന്നു ഇന്ത്യൻ വിജയം. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ 106 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 347 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 241 റൺസിന്റെ ലീഡ് പിന്തുടർന്ന സന്ദർശകർക്ക് 195 റൺസെടുക്കുന്നതിനിടയിൽ എല്ലാവരും പുറത്താവുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India creates record in test cricket as india won against bangladesh in pink ball test

Next Story
കൊല്‍ക്കത്തയിലും ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം; ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express