scorecardresearch

രവി ശാസ്ത്രിക്ക് കോവിഡ്; സപ്പോർട്ട് സ്റ്റാഫുകൾ നിരീക്ഷണത്തിൽ

ടീമിലെ മറ്റു താരങ്ങൾക്കും ഇന്നലെ വൈകുന്നേരവും ഇന്നു രാവിലെയുമായി പ്രാഥമിക കോവിഡ് പരിശോധന നടത്തിയിരുന്നു

Ravi Shastri, Virat Kohli

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആശങ്കയിലാക്കി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ബോളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇവർ എല്ലാവരും തന്നെ ഞായറാഴ്ച രാവിലെ ആർടി-പിസിആർ പരിശോധനക്ക് വിധേയരായിട്ടുണ്ട്. നാലാം ടെസ്റ്റ് നടക്കുന്ന ഓവലിലേക്ക് ഇവർ ഇന്ന് എത്തിയിട്ടില്ല.

ടീമിലെ മറ്റു താരങ്ങൾക്കും ഇന്നലെ വൈകുന്നേരവും ഇന്നു രാവിലെയുമായി പ്രാഥമിക കോവിഡ് പരിശോധന നടത്തിയിരുന്നു. അതിൽ നെഗറ്റീവ് ആയവരെയാണ് ഇന്ന് മത്സരത്തിനായി ഓവലിലേക്ക് അയച്ചിരിക്കുന്നത്.

Also read: ടെസ്റ്റ് ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള ധോണിയുടെ തീരുമാനം; വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India coach ravi shastri covid 19 positive