ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ശക്തരായ ഇന്തോനേഷ്യയെ തകർത്ത് കന്നിക്കിരീടം സ്വന്തമാക്കി. 14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യയ്ക്ക് എതിരെ 3-0ന് ആയിരുന്നു ഇന്ത്യയുടെ ജയം.
കിഡംബി ശ്രീകാന്തും സാത്വിക് -ചിരാഗ് സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്പികള്. ഫൈനലിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം.
8-21, 21-17, 21-16 എന്ന സ്കോറിനാണ് ലക്ഷ്യ സെൻ ആന്റണി ജിന്റിംഗിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഡബിൾസ് ജോഡികളായ സാത്വികും ചിരാഗും അഹ്സൻ-സുകമുൽജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്കോറിനും കിഡംബി ശ്രീകാന്ത് 21-15, 23-21 എന്ന സ്കോറിന് ജോനാഥൻ ക്രിസ്റ്റിയെ തോൽപിച്ചാണ് ജയം സ്വന്തമാക്കിയത്.