നേപ്പാളിൽ നടന്ന സാഫ് കപ്പ് അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. കലാശ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ ഏറെ വൈകാതെ ലീഡെടുത്തു. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങിന്റെ ഗോളിലായിരുന്നു ഇന്ത്യ മുന്നിലെത്തിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബംഗ്ലാദേശ് ഒപ്പമെത്തി. യാസിന്റെ ഗോളിലാണ് ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചത്.
Ninthoinganba Meetei aka Ninthoi is the MVP of #SAFFU18 #BackTheBlue #IndianFootball pic.twitter.com/6lJUzI9Z5y
— Indian Football Team (@IndianFootball) September 29, 2019
ഒന്നാം പകുതിയിൽ ഗോൾ നേടിയ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ ഇരു ടീമുകളും വിജയത്തിനായി പോരാടി. മുന്നേറ്റങ്ങൾ സൃഷ്ടിച്ചും തകർത്തും ഇന്ത്യയും ബംഗ്ലാദേശും മത്സരിച്ചപ്പോൾ രണ്ടാം പകുതിയിൽ ഗോൾ മാത്രം അകന്നു നിന്നു. എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്ത് രവി ബഹദൂർ റാണയുടെ ഗോളിൽ ഇന്ത്യ വിജയം ഉറപ്പിച്ചു.