/indian-express-malayalam/media/media_files/uploads/2018/12/india-hockey-2.jpg)
ഇന്ത്യൻ ഹോക്കി ടീം
ന്യൂഡൽഹി: അടുത്ത ഹോക്കി ലോകകപ്പും നടത്താൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ലോകകപ്പ് വേദികളാകാൻ സന്നദ്ധത അറിയിച്ച ആറ് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്‌പെയിൻ, മലേഷ്യ, ജർമ്മനി എന്നീ രാജ്യങ്ങളും ലോകകപ്പിന് ആഥിത്യമരുളാൻ മുന്നോട്ട് വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒഡിഷയിലെ ഭുവനേശ്വറിലായിരുന്നു ലോകകപ്പ് നടന്നത്. ഇതിന് പിന്നാലെയാണ് തുടർച്ചയായ രണ്ടാം വട്ടവും ഇന്ത്യ സന്നദ്ധത അറിയിച്ചിരിക്കുന്നത്. പുരുഷ ലോകകപ്പോ വനിത ലോകകപ്പോ 2023 ജനുവരി 13 മുതൽ 29 വരെ നടത്താനാണ് ഇന്ത്യ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇതേ സമയത്ത് തന്നെയാണ് ഓസ്ട്രേലിയയും ന്യൂസിലൻഡും താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
സ്‌പെയിൻ, മലേഷ്യ, ജർമ്മനി എന്നീ രാജ്യങ്ങൾ 2022 ജൂലൈ ഒന്ന് മുതൽ 17 വരെ ലോകകപ്പ് നടത്താമെന്നാണ് രാജ്യാന്തര ഹോക്കി ഫെഡറേഷനെ അറിയിച്ചിരിക്കുന്നത്. വേദി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക ഫെഡറേഷന്റെ എക്സിക്യൂട്ടിവ് ബോർഡാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us