scorecardresearch

Latest News

ടീം അംഗങ്ങളുടെ മികവ് ശക്തമാണ്: മുന്നോട്ട് പോക്ക് സംബന്ധിച്ച് ആശങ്കകളില്ല: വിരാട് കോഹ്ലി

“നമ്മുടെ ബെഞ്ച് സ്ട്രെങ്ത്ത് നല്ല നിലയിലാണ്, അത് ഒരു നല്ല അടയാളമാണ്. ഭാവിയിൽ മാറ്റം സംഭവിക്കുമ്പോളും നിലവാരം കുറയുകയില്ല,” കോഹ്ലി പറഞ്ഞു

india-england test, ie malayalam

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ മികവ് കാരണം ടീമിന്റെ മുന്നോട്ടുപോക്കും ഭാവിയിലെ പരിവർത്തനവും സുഗമമായിരിക്കുമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് വിജയത്തിന് ശേഷം സംസാരിക്കവേയാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയുമായ ടെസ്റ്റിൽ ഇന്നിംഗ്സും 25 റൺസും നേടി വിജയിച്ചതോടെ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിരാജ്, റിഷഭ് പന്ത് തുടങ്ങിയ നിരവധി യുവ കളിക്കാർ അടുത്തിടെ നടന്ന ഹോം, എവേ മത്സരങ്ങളിൽ മികവ് തെളിയിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ ടെസ്റ്റിലെ 227 റൺസിന്റെ തോൽവിക്ക് ശേഷമായിരുന്നു അവസാന മൂന്നു ടെസ്റ്റുകളും ഇന്ത്യ വിജയിച്ചത്.

“ചെന്നൈയിലെ തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിച്ചു. ആദ്യ ഗെയിം ഒരു അപവാദമായിരുന്നു, ഇംഗ്ലണ്ട് ഞങ്ങളെ മറികടന്നു. ടോസ് നിർണായക പങ്ക് വഹിച്ചിരുന്നു, ബൗളർമാർക്ക് മത്സരം കാഴ്ചവയയ്ക്കാനായിരുന്നില്ല. ഞങ്ങൾ കൂടുതൽ തീവ്രതയോടെ പന്തെറിഞ്ഞു, അതിനാൽ തിരിച്ചുവരവ് വളരെ ഹൃദയഹാരിയായിരുന്നു, ”കോഹ്‌ലി പറഞ്ഞു.

Read More: ‘നിരാശപ്പെടരുത്, നിങ്ങളെ കാത്ത് ഇനിയും അവസരങ്ങളുണ്ട്’; സുന്ദറിനോട് പറയാനുള്ളത്

“ഞങ്ങളുടെ ബെഞ്ച് സ്ട്രെങ്ത്ത് മികച്ച നിലയിലാണ്, അത് ഇന്ത്യൻ ക്രിക്കറ്റിന് ഒരു നല്ല അടയാളമാണ്. പരിവർത്തനം സംഭവിക്കുമ്പോൾ, നിലവാരം കുറയുകയില്ല, മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ റിഷഭ്- വാഷി പാർട്നർഷിപ്പ് നന്നായി മുന്നോട്ട് പോയി, ”കോഹ്‌ലി കൂട്ടിച്ചേർത്തു.

“ചെന്നൈയിലെ ആദ്യ മത്സരത്തിന് ശേഷം ഞങ്ങളുടെ ശരീരഭാഷ എന്താവണമെന്ന് തിരഞ്ഞെടുക്കേണ്ടിവന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഓരോ ടീമും ഗുണനിലവാരമുള്ളവയാണ്, അവരെ ഹോം മാച്ചിൽ തോൽപ്പിക്കാൻ പോലും ഞങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. ആ തീവ്രത നിലനിർത്തുന്നത് ഏറ്റവും പ്രധാനമാണ്, അത് ഞങ്ങളുടെ ടീമിന്റെ മുഖമുദ്രയാണ്, ”കോഹ്‌ലി പറഞ്ഞു.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ സ്റ്റാർ ഓപ്പണർ രോഹിത് ശർമ 161 റൺസ് നേടി. പരിചയസമ്പന്നനായ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 32 വിക്കറ്റ് പ്രകടനം പരമ്പരയുടെ നിറം മാറ്റി.

Read More:  പന്തിന്റെ സെഞ്ചുറി ആഘോഷിക്കാൻ ഡ്രസിങ് റൂം ബാൽക്കണയിലേക്ക് ഓടിയെത്തിയ കോഹ്‌ലി, വീഡിയോ

“രോഹിത്തിന്റെ നേട്ടം ചെന്നൈയിലെ നിർണായക നിമിഷമായിരുന്നു, അശ്വിൻ വർഷങ്ങളായി ഞങ്ങളുടെ ഏറ്റവും കൂടുതൽ വിശ്വസിക്കാവുന്ന കളിക്കാരനാണ്, അതിനാൽ അവർ ഈ പരമ്പരയിലെ ഞങ്ങളുടെ മികച്ച കളിക്കാരാണ്,” കോഹ്‌ലി പറഞ്ഞു.

32 വിക്കറ്റും ഒരു സെഞ്ച്വറിയും നേടിയ അശ്വിനാണ് മാൻ ഓഫ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് യോഗ്യത നേടിയതിൽ അശ്വിൻ സന്തോഷം പ്രകടിപ്പിച്ചു. വിജയം ഒരു കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ ഡബ്ല്യുടിസി ഫൈനലിന് യോഗ്യത നേടി എന്നത് വളരെ പ്രധാനമാണ്. ഓസ്‌ട്രേലിയയിലെ ജയമുണ്ടായിരുന്നെങ്കിലും ചെന്നൈയിലെ ആദ്യ ടെസ്റ്റിനു ശേഷം പ്രതീക്ഷ കുറഞ്ഞിരുന്നു. ഈ പരമ്പരയിൽ ഓരോ തവണയും വെല്ലുവിളി നിറഞ്ഞ സമയമുണ്ടായെങ്കിലും, ആരെങ്കിലും ഉയർന്നു വന്നു, അതിനാൽ ഈ പരമ്പരയുടെ വിജയം മുന്നിലുണ്ടായിരുന്നു, ”അശ്വിൻ പറഞ്ഞു.

Read More: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അപൂർവ നേട്ടം സ്വന്തമാക്കി രോഹിത്

പരമ്പരയിൽ ആതിഥേയർ തന്റെ ടീമിനെ മറികടന്നതായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് സമ്മതിച്ചു. “ആദ്യ മത്സരം പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഞങ്ങൾ ഇന്ത്യയോടൊത്ത് നിന്നില്ല. ഈ അനുഭവത്തിൽ നിന്നും ഈ സീരീസിൽ നിന്നും ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയും മികച്ചതാക്കുകയും വേണം, ”റൂട്ട് പറഞ്ഞു.

“ഞങ്ങൾക്ക് കളിയിൽ നല്ല പിടി ഉണ്ടായിരുന്ന ഒരു സമയത്ത് വാഷിംഗ്ടണും (സുന്ദറും) റിഷഭും വളരെ നന്നായി കളിച്ചു. ഞങ്ങൾ കരുതിയ രീതിയിൽ ഞങ്ങൾ സ്കോർ ചെയ്തിട്ടില്ല, ഇന്ത്യ ഞങ്ങളെ മറികടന്നു, ”റൂട്ട് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India bench strength virat kohli