ദുബായ്: അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്. ഇത് അഞ്ചാം തവണയാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടുന്നത്. ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ഉയർത്തുന്നത്. പാക്കിസ്ഥാൻ ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 40 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 307 റൺസാണ് നേടിയത്. നായകൻ അർജ്ജുൻ റെഡ്ഡിയുടെ അർധസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ പാക്കിസ്ഥാൻ വിജയലക്ഷ്യം മറികടന്നത്.

71 പന്തിൽ 77 റൺസ് നേടിയ ദീപഖ് മാലിക്കാണ് ഇന്ത്യയുടെ വിജയശിൽപ്പി. ദിപഖ് തന്നെയാണ് ഫൈനലിലെ താരവും.

പ്രശസ്തമായ ഷാർജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽവെച്ചായിരുന്നു അന്ധരുടെ ലോകകപ്പിന്റെ ഫൈനൽ മത്സരം നടന്നത്. ഇതുവരെ നടന്ന ഏഴ് ലോകകപ്പുകളിൽ 5 തവണയും ഇന്ത്യയായിരുന്നു കിരീടം നേടിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടുന്നത്. ട്വന്റി-20യിലും ഇന്ത്യയാണ് ലോക ചാമ്പ്യൻമാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook