/indian-express-malayalam/media/media_files/uploads/2022/10/womens-Asia-Cup-final.jpg)
തായ്‌ലൻഡിനെ 74 റൺസിന് തോൽപ്പിച്ച് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ. 149 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തായ്‌ലൻഡിനായി ക്യാപ്റ്റൻ നരുമോൾ ചൈവായ്, നത്തായ ബൂചതം എന്നിവർ 21 റൺസ് വീതം നേടിയപ്പോൾ 7 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർ ദീപ്തി ശർമ്മയാണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഷഫാലി വർമ്മ 42 റൺസും, ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (36), ജെമീമ റോഡ്രിഗസ് (27) റൺസ് വീതവും നേടി. ഷഫാലി വർമ്മയാണ് കളിയിലെ താരം. തായ്‌ലൻഡിനുവേണ്ടി സൊർണറിൻ ടിപ്പോച്ച് 3 വിക്കറ്റ് നേടി.
സ്കോർ
ഇന്ത്യ: 20 ഓവറിൽ 6 വിക്കറ്റിന് 148 (ഷഫാലി വർമ 42, ഹർമൻപ്രീത് കൗർ 36; സൊർണറിൻ ടിപ്പോച്ച് 3/24)
തായ്‌ലൻഡ്: 20 ഓവറിൽ 9 വിക്കറ്റിന് 74 (നരുമോൾ ചൈവായ് 21, നത്തായ ബൂച്ചതം 21; ദീപ്തി ശർമ 3/7).
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us