കൊളംബോ: തുടർ തോൽവികളിൽ നിന്ന് കരകയറാനാവാതെ നട്ടം തിരിയുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഇന്ത്യയ്ക്ക് എതിരായ നാലാം ഏകദിന മത്സരത്തിലും അടിയറവ് പറഞ്ഞു. ഇന്ത്യയുടെ 376 റൺസ് പിന്തുടർന്ന ലങ്ക 42.4 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 168 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കി.

സ്വ​ന്തം നാ​ട്ടി​ൽ ശ്രീ​ല​ങ്ക വ​ഴ​ങ്ങു​ന്ന ഏ​റ്റ​വും വ​ലി​യ തോ​ൽ​വി​യാ​ണ് ഇത്. നേരത്തേ തന്നെ പരന്പര സ്വന്തമാക്കിയ ഇന്ത്യ ഇതോടെ അ​ഞ്ചു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ 4-0നു ​മു​ന്നി​ലെ​ത്തി. എ​യ്ഞ്ച​ലോ മാ​ത്യൂ​സ് (70), സി​രി​വ​ർ​ധ​നെ (39) എ​ന്നി​വ​ർ​ക്ക് മാത്രമേ ഇന്ത്യൻ ബോളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ.

കു​ൽ​ദീ​പ് യാ​ദ​വ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. നേരത്തേ രണ്ടാം വിക്കറ്റിൽ ഡബിൾ സെഞ്ചുറി കൂട്ടുകെട്ട് നേടിയ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും കരുത്തിലാണ് ഇന്ത്യ വലിയ വിജയ ലക്ഷ്യം ഉയർത്തിയത്.

മത്സരത്തിൽ വി​രാ​ട് കോഹ്‌ലി (96 പ​ന്തി​ൽ 131)യും, രോ​ഹി​ത് ശ​ർ​മ (88 പ​ന്തി​ൽ 104)യും സെഞ്ചുറി നേടി. 17 ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ഹ്‌ലിയു​ടെ ഇ​ന്നിങ്സ്. 11 ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റു​ക​ളും രോ​ഹി​തി​ന്‍റെ ഇ​ന്നിങ്സി​നു ചാ​രു​ത​യേ​കി.

ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആറാം വിക്കറ്റിൽ മനേഷ് പാണ്ഡ്യെ-ധോണി കൂട്ടുകെട്ടിലാണ് ഇന്ത്യ പിടിച്ചുനിന്നത്. ആ​റാം വി​ക്ക​റ്റി​ൽ മ​നീ​ഷ് പാ​ണ്ഡ്യെ (50), ധോ​ണി (49) എന്നിവർ ചേർന്ന് 101 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

കോ​ഹ്‌ലിയു​ടെ ക​രി​യ​റി​ലെ 29-ാം സെ​ഞ്ചു​റി​യും രോ​ഹി​ത് ശ​ർ​മ​യു​ടെ ക​രി​യ​റി​ലെ 13-ാം സെ​ഞ്ചു​റി​യു​മാ​ണ് കൊ​ളം​ബോ​യി​ൽ പി​റ​ന്ന​ത്. പ​ര​ന്പ​ര​യി​ലെ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും രോ​ഹി​ത് ശ​ർ​മ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ധോ​ണി​യു​ടെ 300-ാം ഏ​ക​ദി​ന മ​ത്സ​രം, ല​ങ്ക​ൻ പേ​സ​ർ ല​സി​ത് മ​ലിം​ഗ​യു​ടെ 300-ാം വി​ക്ക​റ്റ് നേ​ട്ടം തു​ട​ങ്ങി​യ പ്ര​ത്യേ​ക​ത​ക​ളും കൊ​ളം​ബോ ഏ​ക​ദി​ന​ത്തി​നു​ണ്ട്. കോ​ഹ്‌ലി​യാ​യി​രു​ന്നു മ​ലിം​ഗ​യു​ടെ 300-ാം വിക്കറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ