ഏ​ഷ്യ​ൻ സ്നൂ​ക്ക​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് കിരീടം. സ്നൂക്കറിലെ പ്രമുഖതാരം പങ്കജ് അദ്വാനി നയിച്ച ഇന്ത്യൻ ടീം അനായാസമാണ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്തത്. ഇന്ത്യയുടെ രണ്ടാം ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേട്ടമാണ് ഇത്.

പ​ങ്ക​ജ് അ​ഡ്വാ​നി​യും ല​ക്ഷ്മ​ണ്‍ റാ​വ​ത്തും ചേർന്ന സംഘമാണ് പാക്കിസ്ഥാനെ നേരിട്ടത്. പ​ങ്ക​ജ് അ​ഡ്വാ​നി മു​ഹ​മ്മ​ദ് ബി​ലാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ല​ക്ഷ്മ​ണ്‍ റാ​വ​ത്ത് ബാ​ബ​ർ മാ​സി​നെ കെ​ട്ടു​കെ​ട്ടി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​റ്റ​സെ​റ്റി​ലും തോ​ൽ​വി വ​ഴ​ങ്ങാ​തെ​യാ​ണ് ഇന്ത്യൻ ടീം ഫൈ​ന​ലി​ലെ​ത്തി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook