ധാക്ക: ഏഷ്യാകപ്പ് ഹോക്കിയിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയുടെ ചുണക്കുട്ടികൾ. 1 എതിരെ 3 ഗോളുകൾക്കാണ് ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ചിങ്ക്‌ലെൻസ സിങ്, രമൺദീപ് സിങ്, ഹർമ്മൻപ്രീത് സിങ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. അലി ഷഹനാണ് പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ഏഷ്യകപ്പ് ഹോക്കിയുടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ