മുംബൈ: ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ യോഗ്യതാ റൗണ്ടിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ലെബനന് പകരക്കാരായി ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ രംഗത്തെത്തിയ നേപ്പാളിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്.

സന്ദേശ് ജിങ്കൻ (60), ജെജെ ലാൽപുഖൂലെ (78) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഇന്ത്യ കളം നിറഞ്ഞ് കളിച്ചെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ പ്രതിരോധനിരയെ നേപ്പാള്‍ ഭയപ്പെടുത്തി മുന്നേറി. എന്നാള്‍ അയല്‍ക്കാര്‍ക്ക് ഗോള്‍ മാത്രം അകന്നുനിന്നു.

അറപതാം മിനുറ്റില്‍ ഇന്ത്യക്ക് ആശ്വാസം നല്‍കിയാണ് ജിങ്കന്‍ ആദ്യഗോള്‍ നേടിയത്. പരുക്കന്‍ കളി കളിച്ചതിന് മിനുറ്റുകള്‍ക്കകം ജിങ്കന്‍ മഞ്ഞക്കാര്‍ഡും കണ്ടു. പിന്നാലെ 78ആം മിനുറ്റില്‍ ജെജെ ഇന്ത്യയ്ക്കായി രണ്ടാം ഗോളും നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ