മുംബൈ: ഇന്റര്‍ കോണ്ടിനന്റല് കപ്പില്‍ കെനിയക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മികവിലാണ് ഇന്ത്യയുടെ വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ജെജെ ലാല്‍പെക്കൂലയാണ് ഒരു ഗോള്‍ നേടിയത്. 68ാം മിനുട്ടിലാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഛേത്രിയെ ബോക്സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടിയാണ് ഗോളായത്.
71ാം മിനുട്ടില്‍ ജെജെയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ കബളിപ്പിച്ച് വല തുളച്ചു. ഇഞ്ചുറി ടൈംമിലാണ് ഛേത്രിയുടെ രണ്ടാം ഗോള്‍ പിറന്നത്. നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ വിജയം. സുനില്‍ ഛേത്രിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്രയും കാണികള്‍ കലി കാണാനെത്തിയത്. ഇത്രയും നാള് ഗ്യാലറിയോട് അകലം പാലിച്ചിരുന്ന ആരാധകര്‍ ഛേത്രിയുടെ വാക്കുകളില്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു.
Master @chetrisunil11 scores in his 100th International match. That's his 60th International goal. #Chhetri100 #INDvKEN #WeAreIndia #BackTheBlue #AsianDream pic.twitter.com/Vvp8AvbXkc
— Indian Football Team (@IndianFootball) June 4, 2018
ചൈനീസ് തായ്പേയെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്ത മല്‍സരം കാണാന്‍ 2000ല്‍ താഴെ കാണികള്‍ മാത്രമാണ് മുംബൈയിലെ സ്റ്റേഡിയത്തിലെത്തിയത്. അതേസമയം, തന്റെ കരിയറിലെ 100-ാമത്തെ മൽസരത്തിനാണ് സുനില്‍ ഛേത്രി ഇന്ന് കെനിയയ്ക്ക് എതിരെ ഇറങ്ങിയത്.
ആരാധകരോട് സ്റ്റേഡിയത്തിലെത്താന്‍ ആവശ്യപ്പെട്ട താരത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി, സച്ചിന്, കപില്‍ ദേവ്, സാനിയ മിര്‍സ തുടങ്ങി അനവധി പേര് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തിയത്.
Vikings clap. Bleed blue. #INDvKEN pic.twitter.com/aaNNGm4IMw
— Prajakt Kamat (@prajaktkamat) June 4, 2018
യുട്യൂബ് താരമായ നിക്കുഞ്ച് ലോട്ടിയ ഒരു സ്റ്റാന്‍ഡ് മൊത്തമായിട്ടാണ് ബുക്ക് ചെയ്തത്. ആരാധകര്‍ക്ക് ഫ്രീയായി ടിക്കറ്റുകള്‍ നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മൽസരത്തിനുള്ള ടിക്കറ്റ് ഇപ്പോള്‍ ലഭ്യമല്ല. ഒരു പക്ഷെ ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ഒരുപാട് നാളുകള്‍ക്ക് ശേഷമാകും ഇതുപോലൊരു സംഭവം.
‘ഞങ്ങളെ വിമര്‍ശിച്ചോളൂ, കളിയാക്കിക്കോളൂ, പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം,’ ഇതായിരുന്നു ഛേത്രിയുടെ വാക്കുകള്‍. രാജ്യം ഫുട്ബോള്‍ മൈതാനത്ത് നേട്ടങ്ങള്‍ കൊയ്യുമ്പോഴും ഗ്യാലറിയോട് അകലം പാലിക്കുന്ന ആരാധകരോടാണ് ഛേത്രി സംവദിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും അത് കാണാന്‍ എല്ലാവരും സ്റ്റേഡിയത്തിലെത്തണമെന്നും നായകന് പറഞ്ഞു. സ്വന്തം നാട്ടില്‍ നടക്കുന്ന സുപ്രധാന ടൂര്‍ണമെന്റില്‍ പോലും കളി കാണാനെത്താത്ത ആരാധകരോട് അഭ്യര്‍ഥിക്കുകയായിരുന്നു ഛേത്രി. കഴിഞ്ഞ ദിവസം ചൈനീസ് തായ്പേയ്ക്കെതിരെ ഹാട്രിക് നേടിയ ശേഷമാണ് താരം ആരാധകരോട് അപേക്ഷയുമായി രംഗത്തെത്തിയത്.