കഗമിഹാര: ഏഷ്യാ കപ്പ് വനിതാ ഹോക്കിയിൽ ചൈനയെ തകര്‍ത്ത് ഇന്ത്യ രണ്ടാമതും കപ്പില്‍ മുത്തമിട്ടു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4നാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ അടിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. വിജയത്തോടെ 2018ൽ നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യ നേരിട്ട് യോഗ്യത നേടി.

ആദ്യ പകുതിയില്‍ ഇന്ത്യയ്ക്കായി നവ്‍ജ്യോത് കൗറാണ് ഗോള്‍ നേടിയത്. 25ാം മിനുട്ടില്‍ ആയിരുന്നു ആദ്യ ഗോള്‍. എന്നാല്‍ 47ാം മിനുട്ടില്‍ ടിയാന്റിയാന്‍ ലുവോയിലൂടെ ചൈന സമനില പിടിച്ചു. പിന്നീട് ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഷൂട്ടൗട്ടില്‍ ആദ്യ നാല് ഷോട്ടും ഇരുടീമുകളും വലയിലെത്തിച്ചെങ്കിലും അവസാന ഷോട്ടില്‍ ചൈനയ്ക്ക് പിഴച്ചു. 2004ൽ ജപ്പാനെ 1-0ന് തകർത്തായിരുന്നു ഇതിന് മുമ്പ് ഇന്ത്യ കപ്പുയർത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook