scorecardresearch

ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ

കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്

കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്

author-image
WebDesk
New Update
india ban

ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ (photo credit x/bcci)

ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ. 41 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങി ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 169 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19. 3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി.

Advertisment

Also Read:വീണ്ടും തഴയൽ; ഏഴാമനായി പോലും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതെ ഇന്ത്യ

മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ബംഗ്ലാദേശ് നിരയിൽ ഓപണർ സൈഫ് ഹസൻ 69 റൺസുമായി മികച്ച പോരാട്ടം കാഴ്ച വെച്ചു .

Also Read:ഫൈനലിൽ മറുപടി പറയാം; സൂര്യകുമാർ യാദവിനെ വെല്ലുവിളിച്ച് ഷഹീൻ അഫ്രീദി

Advertisment

നേരത്തെ അഭിഷേക് ശർമയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട ടോട്ടൽ സമ്മാനിച്ചത്. വെറും 37 പന്തിൽ അഞ്ചുസിക്സറും ഏഴ് ഫോറുകളും അടക്കം അഭിഷേക് 75 റൺസ് നേടി. ഗിൽ 19 പന്തിൽ 29 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നേടി. മറ്റാർക്കും തിളങ്ങാനായില്ല. ആറ് വിക്കറ്റ് വീണിട്ടും മലയാളി താരം സഞ്ജു സാംസണെ ഇറക്കാത്തത് വിമർശനങ്ങൾക്കിടയാക്കി.

ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലദേശിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ തന്‍സിദ് ഹസന്‍ തമീമിനെ(1) നഷ്ടമായെങ്കിലും സൈഫ് ഹസനും പര്‍വേസ് ഹൊസൈനും ചേര്‍ന്ന പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തു.

Also Read:സഞ്ജുവാണ് ഇന്ത്യൻ ടീമിനെ ദുർബലപ്പെടുത്തുന്നത്; വിമർശനവുമായി അക്തർ

എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ കുല്‍ദീപ് പന്തെറിയാനെത്തിയതോടെ ബംഗ്ലാദേശ് തകര്‍ച്ച തുടങ്ങി. പര്‍വേസ് ഹൊസൈനെ(19 പന്തില്‍ 21) മടക്കി കുല്‍ദീപ് ബംഗ്ലാദേശിന്‍റെ കുതിപ്പ് തടഞ്ഞപ്പോള്‍ തൗഹിദ് ഹൃദോയിയെ(7) അക്സറും ഷമീം ഹൊസൈനെ(0) വരുണ്‍ ചക്രവര്‍ത്തിയും മടക്കി.

Read More:അഭിഷേകിന്റെ തേരോട്ടം; വെറും 20 കളിയിൽ നിന്ന് 907 റേറ്റിങ്; സഞ്ജുവിനും മുന്നേറ്റം

Indian Cricket Team Bangladesh Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: