scorecardresearch

സ്പിൻ കരുത്തിൽ ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ 48 റൺസിന്റെ തകർപ്പൻ ജയം

അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ഇന്ത്യ മുന്നിലെത്തി. ശനിയാഴ്ച ബ്രിസ്ബേനിലാണ് പരമ്പരയിലെ അവസാന ടി20

അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ഇന്ത്യ മുന്നിലെത്തി. ശനിയാഴ്ച ബ്രിസ്ബേനിലാണ് പരമ്പരയിലെ അവസാന ടി20

author-image
Sports Desk
New Update
Indian Cricket Team

ആറു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ സൂര്യകുമാർ യാദവിനും സംഘത്തിനും തകർപ്പൻ ജയം. ഗോൾഡ് കോസ്റ്റിൽ നടന്ന നാലാം ടി20യിൽ ഓസിസിനെ 48 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ, അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ഇന്ത്യ മുന്നിലെത്തി. ശനിയാഴ്ച ബ്രിസ്ബേനിലാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെതുമായ ടി20 മത്സരം.

Advertisment

എട്ടു വിക്കറ്റിന് 167 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയെ 119 റൺസിന് പുറത്താക്കിയാണ് ഇന്ത്യയുടെ ആധികാരിക വിജയം. പരമ്പരയിൽ ആദ്യമായി പന്തെറിഞ്ഞ വാഷിംഗ്ടൺ സുന്ദർ 1.2 ഓവറിൽ മൂന്നു റൺസു മാത്രം വിട്ടു നൽകി മൂന്നു വിക്കറ്റുകൾ വീഴ്ത്തയപ്പോൾ അക്സര്‍ പട്ടേലും ശിവം ദുബെയും 2 വിക്കറ്റ് വീതം നേടി മത്സരത്തില്‍ തിളങ്ങി.

Also Read: ബെറ്റിങ് ആപ്പ് കേസ്; റെയ്‌നയുടെയും ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Advertisment

ടോസ് നേടിയ ഹോം ക്യാപ്റ്റൻ മിച്ചൽ മാർഷ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി സ്പിന്നർ ആദം സാംപയും പേസർ നഥാൻ എല്ലിസും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ബൗളർമാർ കളംനിറഞ്ഞ മത്സരത്തിൽ 46 റൺസു നേടി ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 39 പന്തിൽ നാലു ഫോറും ഒരു സിക്സും പറത്തിയായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.

അഭിഷേക് ശർമ്മ (28), ശിവം ദുബെ (22), നായകൻ സൂര്യകുമാർ യാദവ് (20) അക്സർ പട്ടേൽ (21) എന്നിവരാണ് 20 റൺസിനു മുകളിൽ സ്കോർ ചെയ്ത ഇന്ത്യൻ ബാറ്റർമാർ. തിലക് വർമ്മയ്ക്കും (5), സഞ്ജു സാംസണിനു പകരക്കാരനായി ടീമിലെത്തിയ ജിതേഷ് വർമ്മയ്ക്കും (3) തിളങ്ങാനായില്ല. അതേസമയം, 30 റൺസു നേടിയ നായകൻ മിച്ചൽ മാർഷാണ് ഓസിസ് നിരയിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത്.

Read More: സഞ്ജുവിനെ കുറിച്ച് എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര

Indian Cricket Team Australian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: