ഇന്‍ഡോര്‍: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ഇന്‍ഡോറില്‍ തുടക്കം. ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ 9.30 മുതലാണ് മത്സരം. ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ട്വന്റി 20 പരമ്പര നേടിയ ഇന്ത്യ ബംഗ്ലാദേശിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പോരാത്തതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവും ബംഗ്ലാദേശിന് തലവേദനയാകും. ട്വന്റി 20 പരമ്പരയില്‍ കോഹ്‌ലി കളിച്ചിരുന്നില്ല.

തമിം ഇക്ബാലും ഷക്കിബ് അൽ ഹസനും ഇല്ലാതെയാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. റൺ ഒഴുകുന്ന പിച്ചാണ് ഇൻഡോറിലേത്. അതുകൊണ്ട് തന്നെ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മോമിനുൽ ഹഖാണ് ബംഗ്ലാദേശ് ടീം ക്യാപ്‌റ്റൻ.

Read Also: എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന കാലം; കരിയറിലെ മോശം കാലഘട്ടത്തെ കുറിച്ച് കോഹ്‌ലി

ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കി ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മേധാവിത്വം തുടരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം,ട്വന്റി 20 പരമ്പര നഷ്ടത്തിന് പകരം വീട്ടുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. അത് അത്ര എളുപ്പമല്ലെങ്കിലും. ബംഗ്ലാദേശിനെ ചെറിയ ടീമായി കാണില്ലെന്നും മികച്ച ടീമാണ് അവരുടേതെന്നും ഇന്ത്യൻ നാകയൻ വിരാട് കോഹ്‌ലി പറഞ്ഞു.

ടീം ഇന്ത്യ: India: Rohit Sharma, Mayank Agarwal, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Hanuma Vihari, Wriddhiman Saha(w), Ravindra Jadeja, Ravichandran Ashwin, Umesh Yadav, Mohammed Shami, Ishant Sharma, Kuldeep Yadav, Rishabh Pant, Shubman Gill

ടീം ബംഗ്ലാദേശ്: Shadman Islam, Imrul Kayes, Liton Das, Mominul Haque(c), Mushfiqur Rahim(w), Mahmudullah, Mosaddek Hossain, Mehedy Hasan, Taijul Islam, Mustafizur Rahman, Nayeem Hasan, Saif Hassan, Ebadat Hossain, Al-Amin Hossain, Mohammad Mithun

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook