Latest News
വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധം; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

ഇന്ത്യ – ഓസിസ് ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങി ഓസ്ട്രേലിയ; ആദ്യ മത്സരം ബ്രിസ്ബെയ്നിൽ

നാല് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാകും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്

india vs Australia, indian cricket team, vivian richards,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

കോവിഡ്-19 ലോകത്താകമാനം പടരുമ്പോഴും കായിക ലോകം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന്റെ മത്സരക്രമം ഉൾപ്പടെ 2020-2021 സീസണിലേക്കുള്ള ഷെഡ്യൂൾ ക്രിക്കറ്റ് ഓസ്ട്രേലിയ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് രാജ്യാന്തര സ്‌പോർട്സ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ മാസത്തിലായിരിക്കും മത്സരങ്ങളെന്നാണ് സൂചന.

വിവിധ വേദികളിലായിരിക്കും മത്സരങ്ങൾ നടക്കുമെന്നും അറിയുന്നു. ആദ്യ മത്സരം ബ്രിസ്ബെയ്‌നിലും പിങ്ക് ബോൾ ടെസ്റ്റ് അഡ്‌ലെയ്ഡിലും നടക്കും. നാല് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാകും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. മെൽബൺ, സിഡ്നി, എന്നിവിടങ്ങളിലായിരിക്കും മറ്റ് രണ്ട് മത്സരങ്ങൾ.

ഓസ്‌ട്രേലിയയുമായി പരമ്പര നടത്തുന്നതിന് രണ്ട് ആഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ ഇന്ത്യന്‍ ടീം തയ്യാറാണെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള പരമ്പര നടക്കാതെ വന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് 300 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടാകും. സെപ്തംബര്‍ 30 വരെ ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.

അതേസമയം ജൂൺ ആദ്യ വാരം മുതൽ ക്ലബ്ബ് ക്രിക്കറ്റിന് തുടക്കമാകും. പിന്നാലെ രാജ്യാന്തര മത്സരങ്ങളും നടത്താമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജൂൺ ആറ് മുതൽ ഡാവിൻ ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ടി20 ടൂർണമെന്റായിരിക്കും കോവിഡ് കാലത്തെ ആദ്യ പ്രധാനപ്പെട്ട ടൂർണമന്റായി ആരംഭിക്കുന്നത്.

എന്നാൽ കർശന നിയന്ത്രണങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. പന്തിന് തിളക്കാൻ കൂട്ടാൻ ഉമിനീരോ വിയർപ്പോ ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ഡാർവിൻ ക്രിക്കറ്റ് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദേശം. താരങ്ങളെല്ലാവരും വൈദ്യ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India australia test series schedule to be announced soon

Next Story
ഈ ട്വീറ്റ് അപമാനകരമാണ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരിmanoj tiwary, manoj tiwary ipl, മനോജ് തിവാരി, manoj tiwary kkr, കൊൽക്കത്ത, manoj tiwary kkr twitter, kolkata knight riders, ipl news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com