/indian-express-malayalam/media/media_files/uploads/2020/12/india-vs-australia-indian-team-cricket-t20.jpg)
കാൻബെറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി 20 പരമ്പരയിലെ നിർണായക മത്സരത്തിൽ 11 റൺസ് ജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് മാത്രമാണ് നേടാനായത്. യൂസ്വേന്ദ്ര ചാഹലും അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ നടരാജനും നടത്തിയ ശക്തമായ ബോളിങ്ങ് പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ചാഹലാണ് കളിയിലെ താരം.
പിന്തുടർന്ന ഓസീസിനു വേണ്ടി ആർക്കും 50 റൺസ് തികയ്ക്കാനായില്ല. ഓപ്പണർമാരായ ഷോർട്ടും ഫിഞ്ചും 34ഉം 35ഉം റൺസ് വീതം നേടി. സ്മിത്ത് 12 റൺസ് നേടി പുറത്തായി. മാക്സ്വെൽ രണ്ട് റൺസ് മാത്രമെടുത്തു. ഹെൻറിക്സ് 20 പന്തിൽ നിന്ന് 30 റൺസെടുത്തെങ്കിലും എൽബിയിൽ പുറത്തായി. ഇന്ത്യക്ക് വേണ്ടി നടരാജൻ അന്താരാഷ്ട്ര അരങ്ങേറ്റം ഗംഭീരമാക്കി. നാല് ഓവറിൽ 30 റൺസ് വിട്ട് കൊടുത്ത് നടരാജൻ മൂന്ന് വിക്കറ്റെടുത്തു. ചാഹലിന്റെ ബോളിങ് പ്രകടനവും ഇന്ത്യക്ക് കരുത്തായി. നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ചാഹൽ എടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. വിരാട് കോഹ്‌ലി അടക്കമുള്ള പ്രമുഖർ കളം മറന്നപ്പോൾ കെ.എൽ.രാഹുലിന്റെ അർധ സെഞ്ചുറിയും അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ നടത്തിയ രക്ഷാപ്രവർത്തനവും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.
ഓസീസ് നായകൻ ആരോൺ ഫിഞ്ചും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുംശിഖർ ധവാനൊപ്പം കെ.എൽ.രാഹുലാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചു. നാലാമനായാണ് സഞ്ജു ബാറ്റ് ചെയ്യാനെത്തിയത്. വിക്കറ്റ് കീപ്പറായി രാഹുൽ തുടരും. ജസ്‌പ്രീത് ബുംറയെ ഒഴിവാക്കി. ദീപക് ചഹർ, മൊഹമ്മദ് ഷമി, ടി.നടരാജൻ എന്നിവരാണ് പേസ് നിരയ്‌ക്ക് ശക്തി പകരുക. സ്‌പിന്നർമാരായി വാഷിങ്‌ടൺ സുന്ദറും രവീന്ദ്ര ജഡേജയും ടീമിലുണ്ട്.
കെ.എൽ.രാഹുൽ 40 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റൺസ് നേടി പുറത്തായി. ശിഖർ ധവാൻ (ഒന്ന്), വിരാട് കോഹ്‌ലി (ഒൻപത്), മനീഷ് പാണ്ഡെ (രണ്ട്), വാഷിങ്‌ടൺ സുന്ദർ (ഏഴ്) എന്നിവരാണ് രണ്ടക്കം കാണാതെ പുറത്തായത്. നാലാമനായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ 23 റൺസ് നേടി. ഒരു സിക്‌സും ഒരു ഫോറും സഹിതമാണ് സഞ്ജു 23 റൺസ് നേടിയത്. ഹാർദിക് പാണ്ഡ്യ 15 പന്തിൽ നിന്ന് 16 റൺസ് നേടി. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ നടത്തിയ വെടിക്കെട്ട് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. വെറും 23 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 44 റൺസുമായി ജഡേജ പുറത്താകാതെ നിന്നു.
രവീന്ദ്ര ജഡേജഓസ്ട്രേലിയക്ക് വേണ്ടി മോയ്‌സസ് ഹെൻറികസ് നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മിച്ചൽ സ്റ്റാർക് നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ആദം സാംപ, മിച്ചൽ സ്വെപ്‌സൻ എന്നിവർ ഓരോ വിക്കറ്റും നേടി.
സോണി സിക്‌സ്, സോണി ടെൻ 1, സോണി ടെൻ 3 എന്നീ ചാനലുകളിലായിരിക്കും മത്സരം തത്സമയ സംപ്രേഷണം.
ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്‌ക്ക് ടി 20 പരമ്പര ഏറെ നിർണായകമാണ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഓസീസും ഏറ്റുമുട്ടുമ്പോൾ കാൻബെറയിൽ കളി കാര്യമാകും.
പ്ലേയിങ് ഇലവൻ, ഇന്ത്യ: ശിഖർ ധവാൻ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, ദീപക് ചഹർ, മൊഹമ്മദ് ഷമി, ടി.നടരാജൻ
പ്ലേയിങ് ഇലവൻ ഓസ്‌ട്രേലിയ: ആർസി ഷോർട്, ആരോൺ ഫിഞ്ച്, മാത്യു വെയ്‌ഡ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മോയ്‌സസ് ഹെൻറികസ്, മിച് സ്വെപ്‌സൻ, സെൻ അബോട്ട്, മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോ ഹെയ്‌സൽവുഡ്
Read Also: ഓസ്ട്രേലിയക്കെതിരായ വിജയ കൂട്ടുകെട്ടിന് പിന്നിൽ ‘ധോണിയുടെ തന്ത്രം’: ജഡേജ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us