Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി ഓസീസ്; സ്മിത്തിന് സെഞ്ചുറി

ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്.

steven smith

പുണെ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി ഓസീസ്. 441 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നിൽ ഓസീസ് താരങ്ങൾ വച്ചിട്ടുള്ളത്. 155 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയ 285 റൺസ് കൂടി നേടി. ഇതോടെ ലീഡ് 440 റൺസായി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്. സ്മിത്ത് സെഞ്ച്വറി (109)നേടി.

നാലു വിക്കറ്റിന് 143 എന്ന നിലയിലാണ് ഓസ്ട്രേലിയ മൂന്നാം ദിനം കളിക്കാനിറങ്ങിയത്. എന്നാൽ 285 റൺസായപ്പോഴേക്കും മുഴുവൻ പേരും ഓൾഔട്ടായി. മിച്ചൽ മാർഷാണ് ആദ്യം പുറത്തായത്. 31 റൺസെടുത്ത മാർഷലിനെ ജഡേജയാണ് പുറത്താക്കിയത്. മാത്യു വെയ്ഡും മിച്ചൽ സ്റ്റാർക്കും സ്മിത്തിന് മികച്ച പിന്തുണ നൽകിയതോടെ സ്കോർ 400 ൽ കടന്നു.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി അശ്വിൻ നാലു വിക്കറ്റ് വീഴ്ത്തി. ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India australia first test second innings steven smith

Next Story
ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണു; പിടിമുറുക്കി കങ്കാരുക്കൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express