പുണെ: ഓസ്ട്രേലിയയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 105 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ലോകേഷ് രാഹുൽ (64) മാത്രമാണ് ഇന്ത്യൻ നിരയിൽ കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തിയത്. മുരളി വിജയ്‌യും (10) അജിങ്ക്യ രഹാനെയും (13) മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. ക്യാപ്റ്റൻ വിരാട്‌ കോഹ്‌ലി റൺസൊന്നുമെടുക്കാതെ മടങ്ങി.

കെ.എൽ.രാഹുൽ മൽസരത്തിനിടയിൽ

സ്റ്റീവ് ഒക്കീഫിയാണ് ഇന്ത്യൻ നിരയെ തകർത്തത്. 35 റൺസ് വഴങ്ങിയ ഒക്കീഫി ആറു വിക്കറ്റുകളെടുത്തു. മിച്ചൽ സ്റ്റാർക്ക് രണ്ടും ഹെയ്സൽവുഡും നതാൻ ലെയണും ഓരോ വിക്കറ്റ് വീതം നേടി.

ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 260 നു അവസാനിച്ചിരുന്നു. മിച്ചൽ സ്റ്റാർക് നടത്തിയ പോരാട്ടമാണ് ഓസ്ട്രേലിയയെ കുറച്ചെങ്കിലും ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്റ്റാർക് 57 റൺസെടുത്തു. ഡേവിഡ് വാർണർ 38 ഉം റെൻഷോ 68 ഉം റെൺസെടുത്തു. ഉമേഷ് യാദവ് ഇന്ത്യയ്ക്കായി നാലു വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ മൂന്നും രവീന്ദ്ര ജഡേജ മൂന്നും ജയന്ത് യാദവ് ഒരു വിക്കറ്റുമെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook