Latest News

India vs Australia: വെടിക്കെട്ട് ഇന്നിങ്സുമായി രോഹിതും കോഹ്‌ലിയും; മത്സരവും പരമ്പരയും ഇന്ത്യയ്ക്ക്

India vs Australia (IND vs AUS) 3rd ODI Live Cricket Score:സന്ദർശകർ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം ഇന്ത്യ രണ്ട് ഓവർ ബാക്കി നിൽക്കെ മറികടന്നു

India vs Australia (IND vs AUS) 3rd ODI Live Cricket Score: ബാംഗ്ലൂർ: സെഞ്ചുറിയുമായി രോഹിതും അർധസെഞ്ചുറിയുമായി നായകൻ വിരാട് കോഹ്‌ലിയും തിളങ്ങിയ മത്സരത്തിൽ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് പരമ്പര. നിർണായകമായ മൂന്നാം മത്സരത്തിൽ സന്ദർശകർ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം ഇന്ത്യ രണ്ട് ഓവർ ബാക്കി നിൽക്കെ മറികടന്നു. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും രാജ്കോട്ടിലും ബാംഗ്ലൂരിലും ജയമറിഞ്ഞ് ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

പരുക്കിനെ തുടർന്ന് ശിഖർ ധവാന് പകരം രോഹിത് ശർമയ്ക്കൊപ്പം കെ.എൽ.രാഹുലാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത്. മികച്ച തുടക്കം നൽകാൻ ഇരുവർക്കുമായതോടെ ഇന്ത്യ ജയമുറപ്പിച്ച് തന്നെ കളിച്ചു. എന്നാൽ ടീം സ്കോർ 69ൽ എത്തിയപ്പോൾ 19 റൺസുമായി രാഹുൽ മടങ്ങി. പിന്നെ കണ്ടത് രോഹിത് – കോഹ്‌ലി സഖ്യത്തിന്റെ മിന്നും കൂട്ടുകെട്ടായിരുന്നു.

9000 റൺസെന്ന നാഴികകല്ല് മത്സരത്തിൽ പിന്നിട്ട രോഹിത് മറ്റൊരു സെഞ്ചുറി ഇന്നിങ്സുകൂടി പൂർത്തിയാക്കിയാണ് ക്രീസ് വിട്ടത്. 128 പന്തിൽ എട്ട് ഫോറും ആറു സിക്സുമടക്കമാണ് രോഹിത് 119 റൺസ് സ്വന്തമാക്കിയത്. 91 പന്തിൽ 89 റൺസ് നേടിയ കോഹ്‌ലിയും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ അനായാസം ജയത്തിലേക്ക് കുതിച്ചു. 35 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യർ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

സെഞ്ചുറി നേടിയ മുൻ നായകൻ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി മികവിലാണ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 286 റൺസെന്ന സ്കോറിലെത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞ മത്സരത്തിനേതിന് സമാനമായി ഒരിക്കൽ കൂടി ഓപ്പണിങ്ങിൽ പിഴച്ചു. ടീം സ്കോർ 18ൽ എത്തിയപ്പോൾ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ പുറത്ത്. അധികം വൈകാതെ ആരോൺ ഫിഞ്ചിനെ റൺഔട്ടിലൂടെയും ഇന്ത്യ പുറത്താക്കി. സ്മിത്തും ഫിഞ്ചും തമ്മിലുടലെടുത്ത കൻഫ്യൂഷനിൽ ഇന്ത്യൻ താരങ്ങൾ സ്റ്റംപിളക്കുകയായിരുന്നു.

Also Read: കുതിക്കും ചീറ്റപ്പുലി പോലെ; ലബുഷെയ്നെ പുറത്താക്കാൻ കോഹ്‌ലിയുടെ മാസ്മരിക ക്യാച്ച്, വീഡിയോ

എന്നാൽ നാലമാനായി ഇറങ്ങിയ ലബുഷെയ്നെ കൂട്ടുപിടിച്ച് സ്റ്റീവ് സ്മിത്ത് ഓസിസ് ഇന്നിങ്സിന് അടിത്തറ പാകി. സ്മിത്ത് സെഞ്ചുറിയും ലബുഷെയ്ൻ അർധസസെഞ്ചുറിയും തികച്ചതോടെ ഓസ്ട്രേലിയൻ സ്കോർബോർഡ് ഭേദപ്പെട്ട നിലയിലെത്തി. 54 റൺസെടുത്ത ലബുഷെയ്നിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ പറന്ന് പിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുറത്താക്കിയതോടെ ഓസിസ് പതനത്തിനും തുടക്കമായി. പിന്നാലെ വന്നവർ പെട്ടന്ന് തന്നെ കൂടാരം കയറിയത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.

Also Read: ‘ദി റിയൽ ഷോ’; സീനിയർ ടീമിലേക്ക് മടങ്ങിവരവ് അറിയിച്ച് വീണ്ടും പൃഥ്വി ഷായുടെ തകർപ്പൻ ഇന്നിങ്സ്

132 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 131 റൺസ് നേടി സ്മിത്ത് മടങ്ങുമ്പോൾ ഓസ്ട്രേലിയ പൊരുതാവുന്ന സ്കോറിലെത്തിയിരുന്നു. അവസാന ഓവറുകളിൽ അലക്സ് ക്യാരിയുടെ പ്രകടനവും ഓസിസ് ഇന്നിങ്സിൽ നിർണായകമായി.

ഇന്ത്യൻ ബോളിങ്ങിൽ പേസർമാർ ഒരിക്കൽ കൂടി കരുത്ത് കാട്ടി. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ രണ്ടും നവ്ദീപ് സൈനി, കുൽദീപ് യാദവ് എന്നിവർ ഒരോ വിക്കറ്റും സ്വന്തമാക്കി. ഓസിസ് റണ്ണൊഴുക്ക് നിയന്ത്രിച്ചത് ബുംറയായിരുന്നു. പത്ത് ഓവറിൽ 38 റൺസ് മാത്രമാണ് താരം വഴങ്ങിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India australia 3rd odi live score match result

Next Story
നെറ്റിയിലേക്ക് തോക്ക് ചേര്‍ത്തുപിടിച്ചു; ആത്മഹത്യയെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express