Tokyo Olympics 2021 Day 6: നീന്തല്‍: മലയാളി താരം സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്

ഹീറ്റ്സ് അന്തിമ പട്ടികയില്‍ 46-ാം സ്ഥാനത്തെത്താനെ സജന് കഴിഞ്ഞൊള്ളു

ടോക്കിയോ: പുരുഷന്മാരുടെ നീന്തല്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്ർ മലയാളി താരം സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്. ഹീറ്റ്സില്‍ 53.45 സെക്കന്റില്‍ രണ്ടാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്. ഹീറ്റ്സ് അന്തിമ പട്ടികയില്‍ 46-ാം സ്ഥാനത്തെത്താനെ സജന് കഴിഞ്ഞൊള്ളു.

ബോക്സിങ്ങ്: മേരി കോമിന് അപ്രതീക്ഷിത തോല്‍വി; പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

വനിതകളുടെ ബോക്സിങ് 51 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മേരി കോം പുറത്ത്. കൊളംബിയയുടെ വലന്‍സിയയോടാണ് തോല്‍വി. സ്കോര്‍ 3-2. ആദ്യമായാണ് വലന്‍സിയ മേരി കോമിനെ പരാജയപ്പെടുത്തുന്നത്.

അമ്പെയ്ത്തിൽ ഒളിമ്പിക് ജേതാവിനെ അട്ടിമറിച്ച് അതാനു ദാസ്; ബോക്സിങിൽ സതീഷ് ക്വാർട്ടറിൽ

ടോക്കിയോ ഒളിംപിക്സിലെ പുരുഷ വിഭാഗം അമ്പെയ്ത്തിൽ കൊറിയയുടെ മുൻ ഒളിംപിക് സ്വർണ മെഡൽ ജേതാവിനെ അട്ടിമറിച്ചു അതാനു ദാസ് പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടു ഒളിമ്പിക് സ്വർണം നേടിയിട്ടുള്ള ഓ ജിന്‍-ഹ്യെകിനെയാണ് അതാനു ദാസ് തോൽപിച്ചത്. 5-6നാണ് ജയം.

ആദ്യ അഞ്ചു റൗണ്ടുകൾക്ക് ശേഷം സമനിലയിലായ മത്സരത്തിൽ അവസാന റൗണ്ടിലാണ് അതാനു ദാസ് വിജയം നേടിയത്. ശനിയാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അതാനു ജപ്പാന്റെ തകഹാരു ഫുറുകാവയെ നേരിടും.

പുരുഷ ബോക്സിങ്ങിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നല്‍കി സതീഷ് കുമാര്‍ ക്വാർട്ടർ ഫൈനലിൽ എത്തി. 91 കിലോ ഗ്രാം വിഭാഗത്തില്‍ ജമൈക്കന്‍ താരം റിക്കാര്‍ഡോ ബ്രൗണിനെ തോൽപിച്ചാണ് സതീഷ് ക്വാര്‍ട്ടറിലെത്തിയത്. 4-1നാണ് സതീഷിന്റെ വിജയം. ക്വാർട്ടർ ജയിച്ചാൽ സതീഷിന് മെഡൽ ഉറപ്പിക്കാം. ഉസ്‌ബെക്കിസ്ഥാന്റെ ബഖോദിര്‍ ജലോലോയെ ആണ് ക്വാർട്ടറിൽ സതീഷ് നേരിടുക.

പുരുഷ വിഭാഗം ബോക്സിങ്ങിൽ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സതീഷ്. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവർ പുറത്തായിരുന്നു. വനിതകളുടെ ബോക്സിങ്ങിൽ മേരികോം ഇന്ന് ഇറങ്ങും. കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയ ആണ് എതിരാളി.

ഹോക്കിയിൽ അർജന്റീനയെ തകർത്ത് ഇന്ത്യ: തകർപ്പൻ ജയവുമായി സിന്ധുവും ക്വാർട്ടറിൽ

ഹോക്കിയിൽ അർജന്റീനയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ നിലവിലെ ചാമ്പ്യമാരായ അർജന്റീനയെ തോൽപ്പിച്ച് ക്വാർട്ടർ ഉറപ്പിച്ചത്.

ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ പോയ ആദ്യ രണ്ടു ക്വാർട്ടറുകൾക്ക് ശേഷം ഇന്ത്യയുടെ വരുൺ കുമാറാണ് ആദ്യ ഗോൾ നേടിയത്. അഞ്ചു മിനിറ്റുകൾക്ക് ശേഷം പെനാൽറ്റി കോർണർ ലഭിച്ച അർജന്റീന സ്കോർ സമനിലയിൽ എത്തിച്ചു. മൈക്കോ കസെല്ലയാണ് ഗോൾ നേടിയത്.

58-ാം മിനിറ്റില്‍ വിവേക് സാഗറിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് മൂന്നാം ഗോൾ നേടി ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം സാധ്യമാക്കി.

ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. കഴിഞ്ഞ മത്സരത്തിൽ സ്പെയിനെയും തോൽപിച്ചാണ് ഇന്ന് അർജന്റീനക്കെതിരെ ജയം കൊയ്തത്. നാളെ ജപ്പാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അതേസമയം, ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പിവി സിന്ധു ബാഡ്മിന്റണിൽ ക്വാർട്ടറിൽ പ്രവേശിച്ചു. ഡെൻമാർക്ക്‌ താരം മിയ ബ്ളിക്‌ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സിന്ധു ക്വാർട്ടറിൽ കടന്നത്. 21-15, 21-13 എന്നിങ്ങനെയാണ് സ്കോർ.

Also read: Tokyo Olympics 2020: ഫുട്ബോളിൽ അർജന്റീന, ഫ്രാൻസ്, ജർമ്മനി ക്വാർട്ടർ കാണാതെ പുറത്ത്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India at tokyo olympics 2021 day 6 updates

Next Story
Tokyo Olympics 2020: ഫുട്ബോളിൽ അർജന്റീന, ഫ്രാൻസ്, ജർമ്മനി ക്വാർട്ടർ കാണാതെ പുറത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com