മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ ജസ്പ്രീത് ബൂംറയാണ് ഏക പുതുമുഖം. ഒരിടവേളയ്ക്ക്​ ശേഷം പാർഥീവ് പട്ടേൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി.
ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം വിശ്രമം അനുവദിച്ച ഹർദ്ദിഖ് പാണ്ഡ്യയെ ടീമിലേക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്.
മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്നതാണ് പരമ്പര.

ഇന്ത്യൻ ടീം – വിരാട് കോഹ്‌ലി, മുരളി വിജയ് , കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, രോഹിത്ത് ശർമ്മ, വൃദ്ധിമാൻ സാഹ, പാർഥിവ് പട്ടേൽ, രവി ചന്ദൻ അശ്വിൻ, രവീന്ദർ ജഡേജ, ഹർദ്ദിഖ് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബൂംറ,

മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ജനുവരി 5 മുതൽ 9 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം. കേപ്ടൗണിലാണ് ആദ്യ മത്സരം നടക്കുന്നത്. ജനുവരി 13-17വരെ സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ് മത്സരം. ജനുവരി 24-28 വരെ ജോഹന്നാസ്ബർഗിലാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ