മുംബൈ: ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസമായി എംഎസ് ധോണി തിരികെ ടീമില്‍. ഓസ്‌ട്രേലിയയ്ക്കും ന്യൂസിലാന്റിനും എതിരായ ഏകദിന ടീമും ന്യൂസിലാന്റിനെതിരായ ട്വന്റി-20 യ്ക്കുള്ള ടീമുമാണ് ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചത്. വിന്‍ഡീസിനും ഓസീസിനുമെതിരായ ട്വന്റി-20 ടീമുകളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്ന ധോണി തിരികെ എത്തുന്നത് ആരാധകര്‍ക്ക് പകരുന്നത് ചെറിയ ആശ്വാസമൊന്നുമല്ല.

ഇംഗ്ലണ്ടിലെ മോശം പ്രകടനം, പുതുതല മുറയ്ക്ക് അവസരം നല്‍കുക എന്നീ കാരണങ്ങളെ തുടര്‍ന്നായിരുന്നു ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ധോണിക്ക് പകരം ഋഷഭ് പന്തായിരുന്നു ഓസീസിനെിതിരെ ഇറങ്ങിയത്. ദിനേശ് കാര്‍ത്തിക്കിനും അവസരം നല്‍കിയിരുന്നു.

ഓസീസിനും കിവിസിനുമെതിരായ ഏകദിന ടീമുകളില്‍ നിന്നും ഋഷഭ് പന്തിനെ ഒഴിവാക്കിയാണ് ധോണിയെ തിരികെ വിളിച്ചത്. ദിനേശ് കാര്‍ത്തിക്കിനെ നിലനിര്‍ത്തിയിട്ടുണ്ട്. പരുക്കിന്റെ പിടിയിലായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ മടങ്ങിയെത്തി. മുഹമ്മദ് ഷമിയും ഏകദിന ടീമിലിടം നേടിയിട്ടുണ്ട്. കെഎല്‍ രാഹുല്‍ ഏകദിന ടീമിലിടം നേടിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും ടീമിലുണ്ട്. നേരത്തെ ഇംഗ്ലണ്ടില്‍ ജഡേജയെ ആദ്യ മത്സരങ്ങളില്‍ ഇറക്കിയിരുന്നില്ല. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ഏകദിന ടീം: വിരാട് കോഹ്ലി (c), രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്. എംഎസ് ധോണി (WK), ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ് എന്നിവര്‍ പുറത്തായി. അതേസമയം, ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ടീമില്‍ മടങ്ങിയെത്തി.

ട്വന്റി-20 ടീം: വിരാട് കോഹ്ലി(c), രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ