ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ വില്ലനായി മഴ. രാവിലെ മുതൽ തിരുവനന്തപുരത്ത് മഴ പെയ്യുന്നതിനിൽ ടോസ് വൈകിയിരുന്നു. ഇതിന് പിന്നാലെയാണ് 47 ഓവറായി മത്സരം പുനഃക്രമീകരിച്ചത്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ശുഭ്മാൻ ഗില്ലിന്റെ വെടിക്കെട്ട് പ്രകടനത്തിൽ മികച്ച സ്കോറിലേക്ക് മുന്നേറുകയാണ് ഇന്ത്യ എ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ എ പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 62 റൺസെന്ന നിലയിലാണ്. ഓപ്പണർ രുത്വുരാജിന്റെ വിക്കറ്റാണ് ഇന്ത്യ എയ്ക്ക് നഷ്ടമായത്.
ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ അഞ്ച് ഏകദിന മത്സരങ്ങളാണുള്ളത്. മുഴുവൻ മത്സരങ്ങൾക്കും വേദിയാകുന്ന തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ്. ഓഗസ്റ്റ് 31ന് രണ്ടാം ഏകദിന മത്സരവും സെപ്റ്റംബർ2, 4, 6 തീയതികളിൽ അവശേഷിക്കുന്ന മത്സരങ്ങളും നടക്കും.
ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: മനീഷ് പാണ്ഡെ (നായകൻ), റുതുരാജ് ഗയ്ക്വാദ്, ശുഭ്മാൻ ഗിൽ, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ശിവം ദുബെ, ക്രുണാൽ പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, നിതീഷ് റാണ.