തിരുവനന്തപുരം: ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന ടെസ്റ്റ് പരമ്പര ഈ മാസം 29 മുതല്‍ നടക്കും. തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ ഏകദിന മത്സരത്തിനായി ദക്ഷിണാഫ്രിക്ക എ ടീം കേരളത്തിലെത്തി.
ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ അഞ്ച് ഏകദിന മത്സരങ്ങളാണുള്ളത്. ഓഗസ്റ്റ് 21നാണ് പരമ്പരയിലെ ആദ്യ മത്സരം. മുഴുവൻ മത്സരങ്ങൾക്കും വേദിയാകുന്ന തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ്. ഓഗസ്റ്റ് 31ന് രണ്ടാം ഏകദിന മത്സരവും സെപ്റ്റംബർ2, 4, 6 തീയതികളിൽ അവശേഷിക്കുന്ന മത്സരങ്ങളും നടക്കും.
ആദ്യ മത്സരത്തിനു മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ ടീം സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തി. ഇന്ത്യ എ ടീമുമായുള്ള ആദ്യ മൂന്ന് ഏകദിനത്തിനായുള്ള ടീമാണ് ഇപ്പോള്‍ തലസ്ഥാനത്തുള്ളത്. അവസാന രണ്ട് ഏകദിനത്തിലേക്കുള്ള ഏഴ് അംഗങ്ങള്‍ പിന്നീട് ടീമിനൊപ്പം ചേരും. ഇന്ത്യ എ ടീമംഗങ്ങള്‍ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമായി തിരുവനന്തപുരത്തെത്തും. ഇന്ത്യന്‍ ടീം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് സ്‌പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. രാവിലെ ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനിറങ്ങും.
ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: മനീഷ് പാണ്ഡെ (നായകൻ), റുതുരാജ് ഗയ്ക്വാദ്, ശുഭ്മാൻ ഗിൽ, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ശിവം ദുബെ, ക്രുണാൽ പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, നിതീഷ് റാണ.
അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: ശ്രേയസ് അയ്യർ(നായകൻ), ശുഭ്മാൻ ഗിൽ, പ്രശാന്ത് ചോപ്ര, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), നിതീഷ് റാണ, വിജയ് ശങ്കർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ,രാഹുൽ ചാഹർ, ഷാർദുൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ, ഇഷാൻ പോരൽ.
കാണികള്‍ക്ക് മത്സരം കാണുന്നതിനായി സ്‌പോര്‍ട്സ് ഹബ്ബിലേക്ക് പ്രവേശനം സൗജന്യമാണ്. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഹോട്ട്‌സ്റ്റാറിലൂടെ ലൈവ് സ്ട്രീമിങ്ങുമുണ്ട്.