തിരുവനന്തപുരം: ഇംഗ്ലണ്ട് ലയൺസിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ എ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണർ അൻമോൾപ്രീത് സിങ്ങിനെ ആതിഥേയർക്ക് നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ എ 43 റൺസെടുത്തിട്ടുണ്ട്.

നായകൻ അജിങ്ക്യ രാഹാനെ 16 റൺസ് നേടിയും, 19 റൺസുമായി ഹനുമ വിഹാരിയും ക്രീസിലുണ്ട്. ജെയിംസ് പോർട്ടറാണ് ഇന്ത്യ എയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യൻ ടീം സ്കോർ 14 റൺസിൽ നിൽക്കെയാണ് ഇന്ത്യ എയ്ക്ക് അൻമോൾപ്രീത് സിങ്ങിന്റെ വിക്കറ്റ് നഷ്ടമായത്.

രമ്പരയിലെ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ എ ഇംഗ്ലണ്ട് ലയന്‍സിനെ പരാജയപ്പെടുത്തിയത്. ലയണ്‍സിന്റെ 286 റണ്‍സ് ഇന്ത്യ അഞ്ച് പന്ത് ബാക്കി നില്‍ക്കെയാണ് മറി കടന്നത്. ഇഷാന്‍ കിഷനാണ് കളിയിലെ താരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ