England Lion Tours of India 2019, India A vs England Lions Live Score: ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. മൂന്ന് ഇന്ത്യൻ താരങ്ങൾ അർദ്ധസെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ ഇന്ത്യ എ ആറ് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുത്തു. നായകൻ അജിങ്യ രഹാനെ , ഹനുമ വിഹാരി, ശ്രേയസ് അയ്യർ എന്നിവരാണ് അർദ്ധസെഞ്ചുറി തികച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ലയൺസ് ഇന്ത്യ എയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ അൻമോൾപ്രീത് സിങ്ങിനെ നഷ്ടമായി. എന്നാൽ പിന്നാലെ എത്തിയ ഹനുമാ വിഹാരിയുമായി ചേർന്ന് അജിങ്കയ രഹാനെ സ്കോർബോർഡ് ചലിപ്പിച്ചു. സെഞ്ചുറി പൂർത്തിയാക്കാനാകാതെ ഇരുവരും ദൗർഭാഗ്യവശാൽ മടങ്ങുകയായിരുന്നു. 83 പന്തിൽ 92 റൺസ് നേടിയ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 91 റൺസുമായി നായകനും മടങ്ങി.

പിന്നീട് ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശ്രേയസ് അയ്യർ അതിവേഗം അർദ്ധസെഞ്ചുറി തികച്ചു. അവസാന ഓവറിൽ താരം പുറത്താകുമ്പോൾ സ്വന്തം അക്കൗണ്ടിൽ 65 റൺസ് ചേർത്തിരുന്നു. ഇംഗ്ലണ്ട് ലയൺസിന് വേണ്ടി ലെവിസ് ഗ്രിഗറി, സാക്ക് ചാപ്പൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ