England Lion Tours of India 2019, India A vs England Lions Live Score: ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 138 റൺസിനാണ് ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ എ ഉയർത്തിയ 303 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ലയൺസിന് 38 ഓവറിൽ 165 റൺസെടുക്കാനെ സാധിച്ചുള്ളു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ അൻമോൾപ്രീത് സിങ്ങിനെ നഷ്ടമായി. എന്നാൽ പിന്നാലെ എത്തിയ ഹനുമാ വിഹാരിയുമായി ചേർന്ന് അജിങ്ക്യ രഹാനെയും ചേർന്ന് സ്കോർബോർഡ് ചലിപ്പിച്ചു. സെഞ്ചുറി പൂർത്തിയാക്കാനാകാതെ ഇരുവരും ദൗർഭാഗ്യവശാൽ മടങ്ങുകയായിരുന്നു. 83 പന്തിൽ 92 റൺസ് നേടിയ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 91 റൺസുമായി നായകനും മടങ്ങി.

പിന്നീട് ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശ്രേയസ് അയ്യർ അതിവേഗം അർദ്ധസെഞ്ചുറി തികച്ചു. അവസാന ഓവറിൽ താരം പുറത്താകുമ്പോൾ സ്വന്തം അക്കൗണ്ടിൽ 65 റൺസ് ചേർത്തിരുന്നു. ഇംഗ്ലണ്ട് ലയൺസിന് വേണ്ടി ലെവിസ് ഗ്രിഗറി, സാക്ക് ചാപ്പൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഇംഗ്ലണ്ട് ലയൺസിന് തുടക്കം മുതൽ പിഴച്ചു. ടീം സ്കോർ 25ൽ നിൽക്കെ ബെൻ ഡക്കറ്റിനെ നഷ്ടപ്പെട്ട ഇംഗ്ലണ്ട് ലയൺസിന് പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപ്പണർ അലക്സ് ഡേവിസ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയത്. 48 റൺസിൽ താരം പുറത്താവുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി മായങ്ക് മാർഖണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാർദുൾ താക്കൂർ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook