/indian-express-malayalam/media/media_files/2025/11/21/india-a-vs-bangladesh-a-2025-11-21-20-49-42.jpg)
Source: Screengrab
സൂപ്പർ ഓവറിൽ ബംഗ്ലാദേശിന് മുൻപിൽ നാണംകെട്ട് തോൽവി സമ്മതിച്ച് റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിൽ നിന്ന് ഫൈനലിലെത്താതെ പുറത്തായി ഇന്ത്യ എ. പരിചയസമ്പത്ത് നിറഞ്ഞ, സഞ്ജു സാംസണിനൊപ്പം ഇന്ത്യയുടെ ട്വന്റി20 വിക്കറ്റ് കീപ്പറായി പരിഗണികപ്പെടുന്ന ജിതേഷ് ശർമയുടെ നായകത്വത്തിന് കീഴിൽ ഇറങ്ങിയ ഇന്ത്യ എയ്ക്ക് സൂപ്പർ ഓവറിൽ ഒരു റൺസ് പോലും സ്കോർ ചെയ്യാനായില്ല. ഇന്ത്യൻ താരം സൂയാഷ് ശർമ സൂപ്പർ ഓവറിൽ വൈഡ് വഴങ്ങിയതോടെ ജയം പിടിച്ച് ബംഗ്ലാദേശ് ഫൈനലിൽ കടന്നു.
തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി മത്സരത്തിന് ശേഷം ക്യാപ്റ്റൻ ജിതേഷ് ശർമ പറഞ്ഞു. ടീമിലെ മുതിർന്ന താരം എന്ന നിലയിൽ കളി ഫിനിഷ് ചെയ്യാൻ തനിക്ക് സാധിക്കണമായിരുന്നു എന്നാണ് ജിതേഷ് ശർമ പ്രതികരിച്ചത്. സൂപ്പർ ഓവറിൽ ജിതേഷ് ശർമയും രമൺദീപുമാണ് ഇന്ത്യക്ക് വേണ്ടി ഇറങ്ങിയത്.
Also Read: നാലാം മത്സരത്തിലും ജയിക്കാനാവാതെ കേരളം; ഒരു വിക്കറ്റിന് രക്ഷപെട്ട് മധ്യപ്രദേശ്
നേരിട്ട ആദ്യ പന്തുകളിൽ ജിതേഷും പിന്നാലെ അശുതോഷും വീണു. ഇതോടെ ഒരു റൺസ് സ്കോർ ചെയ്താൽ ബംഗ്ലാദേശിന് ഫൈനലിൽ എത്താമെന്ന നിലയായി. ബംഗ്ലാദേശിന് സൂപ്പർ ഓവറിലെ ആദ്യ പന്തിൽ യാസിർ അലിയെ നഷ്ടമായെങ്കിലും രണ്ടാമത്തെ പന്ത് വൈഡായതോടെ അവർ ജയം പിടിച്ചു. നവംബർ 23ന് ആണ് ഫൈനൽ.
Also Read: വിഘ്നേഷ് പുത്തൂർ കോടികൾ വാരുമോ? ഇവരുടെ റഡാറിൽ മലയാളി താരം; റിപ്പോർട്ട്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് ആണ് കണ്ടെത്തിയത്. റഹ്മാൻ സോഹന്റെ അർധ ശതകവും അവസാന ഓവറുകളിൽ വന്ന മെഹറൂബിന്റ വെടിക്കെട്ടുമാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 18 പന്തിൽ നിന്ന് 48 റൺസ് ആണ് മെഹെറോബ് അടിച്ചെടുത്തത്. ആറ് സിക്സും ഒരു ഫോറും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു.
Also Read: ഞങ്ങളെ പഴിക്കേണ്ട! 4 ദിവസം മുൻപേ ബിസിസിഐ പിച്ച് ഏറ്റെടുത്തു; ഗാംഗുലിയുടെ വെളിപ്പെടുത്തൽ
195 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വൈഭവ് സൂര്യവൻഷി മികച്ച തുടക്കം നൽകി. 15 പന്തിൽ നിന്ന് 38 റൺസ് ആണ് വൈഭവ് സ്കോർ ചെയ്തത്. പ്രിയാൻഷ് ആര്യ 23 പന്തിൽ നിന്ന് 44 റൺസും അടിച്ചെടുത്തു. ജിതേഷ് ശർമ 23 പന്തിൽ നിന്നാണ് 33 റൺസ് എടുത്തത്. അവസാന ഓവറിൽ ഇന്ത്യ എയ്ക്ക് 16 റൺസ് ആണ് ജയിക്കാൻ വേണ്ടിയിരുന്നത്. അശുതോഷ് ശർമ ഒരു ഫോറും സിക്സും പറത്തി. ആദ്യ രണ്ട് പന്തിൽ നിന്ന് രണ്ട് റൺസും വന്നിരുന്നു. അഞ്ചാമത്തെ പന്തിൽ അശുതോഷിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. അവസാന പന്തിൽ ഇന്ത്യ 3 റൺസ് ഓടിയെടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.
Read More: ഇനി നമ്മുടെ പയ്യൻ യെല്ലോ, നമ്മളും! മരണ മാസ് ഐറ്റവുമായി സഞ്ജുവും ബേസിലും; Sanju Samson
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us