Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

അത് ഔട്ടല്ല; അംപയർക്ക് പിഴവ്, നിസഹായനായി ശുഭ്‌മാൻ ഗിൽ, വീഡിയോ

65 റൺസുമായി ശുഭ്‌മാൻ ഗിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു. അതിനിടയിലാണ് അംപയറുടെ തെറ്റായ തീരുമാനം ഗില്ലിന്റെ ഇന്നിങ്‌സിന്റെ വിധിയെഴുതിയത്

ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള സന്നാഹ മത്സരത്തിനിടെ അംപയറുടെ പിഴവിൽ നിരാശനായ ശുഭ്‌മാൻ ഗിൽ. മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്ത്യൻ താരം ശുഭ്‌മാൻ ഗില്ലിന് വിക്കറ്റ് നഷ്‌ടമായത്.

സിഡ്‌നിയിൽ നടക്കുന്ന സന്നാഹ മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇന്ത്യയാണ് ബാറ്റ് ചെയ്യുന്നത്. 65 റൺസുമായി ശുഭ്‌മാൻ ഗിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു. അതിനിടയിലാണ് അംപയറുടെ തെറ്റായ തീരുമാനം ഗില്ലിന്റെ ഇന്നിങ്‌സിന്റെ വിധിയെഴുതിയത്.

ഓസീസ് സ്‌പിന്നർ മിച്ചൽ സ്വെപ്‌സൺ എറിഞ്ഞ പന്തിലാണ് ശുഭ്‌മാൻ ഗിൽ പുറത്തായത്. പന്ത് പാഡിന് മുകളിലാണ് കൊണ്ടത്. പിന്നീട് സ്ലിപ്പിൽ നിൽക്കുന്ന സെൻ അബോട്ട് ആ പന്ത് കൈയിലൊതുക്കി. മിച്ചൽ സ്വെപ്‌സൺ ആദ്യം എൽബിഡബ്‌ള്യുവിനായി അപ്പീൽ ചെയ്തു. എന്നാൽ, അംപയർ വിക്കറ്റ് അനുവദിച്ചില്ല. അതേസമയം, സെൻ അബോട്ട് ആ പന്ത് കൈപിടിയിലാക്കിയപ്പോൾ സ്വെപ്‌സണും വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിയും കൂടുതൽ ശക്തമായി അപ്പീൽ ചെയ്തു. ഇതോടെ അംപയർ വിക്കറ്റ് അനുവദിച്ചു. ശുഭ്‌മാൻ ഗില്ലിന്റെ ബാറ്റിൽ പന്ത് ഉരസിയിട്ടുണ്ടെന്ന് കരുതിയാണ് അംപയർ വിക്കറ്റ് അനുവദിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.

Read Also: ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലുമുണ്ട് പിടി; സിക്‌സടിച്ച് ഫിഫ്റ്റി, ബുംറയ്‌ക്ക് കൈയടിച്ച് കോഹ്‌ലി, വീഡിയോ

എന്നാൽ, പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്നതാണ് വസ്‌തുത. അംപയറുടെ തീരുമാനത്തിൽ നിരാശനായി ശുഭ്‌മാൻ ഗിൽ ക്രീസിൽ പകച്ചുനിന്നു. എന്നാൽ, തന്റെ തീരുമാനം പിൻവലിക്കാൻ അംപയറും തയ്യാറായില്ല.

ത്രിദിന മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യ ശക്തമായ നിലയിലാണ്. രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്ത ഇന്ത്യ എയ്‌ക്ക് 335 റൺസിന്റെ ലീഡായി. ഒന്നാം ഇന്നിങ്‌സിൽ 86 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ എയ്‌ക്കുവേണ്ടി ശുഭ്‌മാൻ ഗിൽ ( 78 പന്തിൽ 65 ), മായങ്ക് അഗർവാൾ ( 120 പന്തിൽ 61), ഹനുമ വിഹാരി ( 136 പന്തിൽ പുറത്താകാതെ 63) എന്നിവർ അർധ സെഞ്ചുറി നേടി. ഇന്ന് മുഴുവൻ ബാറ്റ് ചെയ്ത് നാളെ ഓസീസ് എയെ ബാറ്റിങ്ങിനയക്കാനാകും ഇന്ത്യ എ ലക്ഷ്യമിടുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India a vs australia a tri day test match shubman gill out video

Next Story
വമ്പന്മാരെ പൂട്ടി ഹൈദരാബാദ്; എടികെ മോഹൻ ബഗാനെതിരെ സമനില
The moderation of comments is automated and not cleared manually by malayalam.indianexpress.com